കാരുണ്യ വർഷാചരണ സമാപനം: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നാളെ
Saturday, October 1, 2016 12:26 PM IST
കോട്ടയം: എല്ലാ കത്തോലിക്കാ രൂപതകളുടെയും സംയുക്‌താഭിമുഖ്യത്തിൽ നവംബർ 12നു കോട്ടയത്ത് സംഘടിപ്പിക്കുന്ന കാരുണ്യവർഷാചരണത്തിന്റെ സമാപനത്തിനു മുന്നോടിയായുള്ള ആലോചനായോഗവും സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും നാളെ കോട്ടയത്ത് നടക്കും.

വൈകുന്നേരം അഞ്ചിനു കെസിബിസി ജസ്റ്റീസ് പീസ് ആൻഡ് ഡെവലപ്പ്മെന്റ് കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസിന്റെ അധ്യക്ഷതയിൽ കോട്ടയം നാഗമ്പടം സെന്റ് ആന്റണീസ് പള്ളിയിലാണ് ആലോചനായോഗം സംഘടിപ്പിച്ചിരിക്കുന്നത്.


കെസിബിസിയുടെ നേതൃത്വത്തിൽ കേരളത്തിലെ സീറോ മലബാർ, ലത്തീൻ, സീറോ മലങ്കര റീത്തുകളുടെ മേലധ്യക്ഷൻമാരും വിവിധ രൂപതകളിലെ മെത്രാന്മാരും കാരുണ്യവർഷാചരണ സമാപന സമ്മേളനത്തിൽ പങ്കെടുക്കും.

കെസിബിസി ജസ്റ്റീസ് പീസ് അൻഡ് ഡെവലപ്പ്മെന്റ് കമ്മീഷന്റെയും ഫാമിലി കമ്മീഷന്റെയും സംയുക്‌താഭിമുഖ്യത്തിലാണ് സമാപനാഘോഷങ്ങൾ സംഘടിപ്പിക്കുന്നതെന്ന് കാരുണ്യവർഷ സമാപനാചരണത്തിന്റെ ജനറൽ കൺവീനർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.