ഓസ്ട്രേലിയൻ നാവിക സേനാംഗങ്ങൾ ഏഴിമല സന്ദർശിച്ചു
ഓസ്ട്രേലിയൻ നാവിക സേനാംഗങ്ങൾ ഏഴിമല സന്ദർശിച്ചു
Saturday, October 1, 2016 12:26 PM IST
ഏഴിമല: റോയൽ ഓസ്ട്രേലിയൻ നേവി സംഘം ഏഴിമല നാവിക അക്കാദമി സന്ദർശിച്ചു. ലെഫ്റ്റനന്റ് ജോസഫ് മാകെയുടെ നേതൃത്വത്തിൽ വനിതകൾ ഉൾപ്പെടെയുള്ള സംഘം കഴിഞ്ഞ 25നായിരുന്നു ഒമ്പതു ദിവസത്തെ പരിശീലനത്തിനായി ഏഴിമലയിൽ എത്തിയത്. യുദ്ധക്കപ്പലുകൾ, കടൽ, കര മേഖലയിലായിരുന്നു പരിശീലനം. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ സന്ദർശനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.