വൈദ്യുതി താരിഫ് കാലാവധി നവം. 14 വരെ നീട്ടി
Saturday, October 1, 2016 12:33 PM IST
തിരുവനന്തപുരം: വൈദ്യുതി താരിഫിന്റെ കാലാവധി നവംബർ 14 വരെ നീട്ടി വൈദ്യുതി റഗിലേറ്ററി കമ്മീഷൻ ഉത്തരവായി. സെപ്റ്റംബർ 30നു നിലവിലെ താരിഫ് തീയതി അവസാനിച്ചതിനെത്തുടർന്നാണു തീയതി നീട്ടിയത്.

2014ലാണ് നിലവിലെ താരിഫ് നിലവിൽ വന്നത്. മൂന്നു വർഷത്തെ വരവ് ചെലവ് കണക്ക് സമർപ്പിക്കാൻ റഗുലേറ്ററി കമ്മീഷൻ വൈദ്യുതി ബോർഡിനോടു നിർദേശിച്ചു. എന്നാൽ, വൈദ്യുതി ബോർഡ് കണക്ക് സമർപ്പിച്ചില്ല. ഈ സാഹചര്യത്തിൽ റഗുലേറ്ററി കമ്മീഷൻ സ്വന്തമായി വൈദ്യുതി ബോർഡിനുവേണ്ടി താരിഫ് തയാറാക്കി. റഗുലേറ്ററി കമ്മീഷന്റെ കണക്കുപ്രകാരം 2017–18 വർഷത്തിൽ വൈദ്യുതി ബോർഡ് ലാഭത്തിലാണ്. അതിനാൽ ലാഭം ഉപയോക്‌താക്കൾക്കു നൽകേണ്ട സാഹചര്യം വരും. എന്നാൽ, റഗുലേറ്ററി കമ്മീഷന്റെ കണക്ക് അംഗീകരിക്കാൻ വൈദ്യുതി ബോർഡ് തയാറായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.