മരിയ ഫിലിപ്പ് അനുസ്മരണ സംവാദ മത്സരം
Saturday, October 1, 2016 12:48 PM IST
കൊച്ചി: ഇന്ത്യയിലെ മികച്ച ബിസിനസ് സ്കൂളായ തകങഋ അഖില കേരള മരിയ ഫിലിപ്പ് അനുസ്മരണ സംവാദ മത്സരം നടത്തി. കേരളത്തിലെ വിവിധ കോളജുകളിൽ സെപ്റ്റംബർ ആദ്യവാരം നടത്തിയ സോണൽ മത്സരങ്ങളിൽനിന്നു തെരഞ്ഞെടുത്ത ഒൻപതുടീമുകളാണു ഫൈനലി ൽ മാറ്റുരച്ചത്. ‘ക്യാപിറ്റലിസം ഫോസ്റ്റർസ് ഇനിക്വാളിറ്റി’ ആയിരുന്നു സംവാദ വിഷയം. ഒന്നാമതെത്തിയ ഫിസാറ്റ് എൻജിനിയറിംഗ് കോളജിലെ ദേവിക മേനോനും സൂരജ് ജയചന്ദ്രനും 25,000 രൂപയും എവർറോളിംഗ് ട്രോഫിയും നേടി. രണ്ടാം സ്‌ഥാനത്തെത്തിയ തേവര സേക്രഡ് ഹാർട്ട് കോളജിലെ രാജശ്രീ പ്രവീണും പ്രിയ അൽഫോൻസാ മാത്യുവും 12,500 രൂപ ലഭിച്ചു.


ഫിസാറ്റ് എൻജിനിയറിംഗ് കോളജിലെ ദേവിക മേനോനെ 2016ലെ കേരളത്തിലെ ബെസ്റ്റ് ഡിബേറ്ററായി തെരഞ്ഞെടുത്തു. 12,500 രൂപയാണു സമ്മാനത്തുക. ചടങ്ങിൽ തഘഞക ഡയറക്ടർ റവ.ഡോ.ഇ. ഏബ്രഹാം എസ്ജെ മുഖ്യാതിഥിയായിരുന്നു. കൊച്ചി ചെയർമാനും കർണാടക മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. ജെ.അലക്സാണ്ടർ, പ്രസിഡന്റ് പ്രഫ ജെ. ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.