ഉമ്മൻ ചാണ്ടിക്കു നിയമസഭയിൽ മുറി അനുവദിച്ചു
ഉമ്മൻ ചാണ്ടിക്കു  നിയമസഭയിൽ മുറി അനുവദിച്ചു
Saturday, October 1, 2016 12:48 PM IST
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു നിയമസഭയിൽ മുറി അനുവദിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കർക്കു നൽകിയ കത്ത് പരിഗണിച്ചാണിത്. നിയമസഭയിൽ മൂന്നാം നിലയിൽ മുൻ മന്ത്രി മഞ്ഞളാംകുഴി അലി ഉപയോഗിച്ചിരുന്ന മുറിയാണ് ഉമ്മൻ ചാണ്ടിക്കു നൽകിയത്.

കാബിനറ്റ് റാങ്കുള്ള ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാനായ തനിക്കു നിയമസഭയിൽ പ്രത്യേക സൗകര്യങ്ങളോ മുറിയോ അനുവദിച്ചിട്ടില്ലെന്നു കാണിച്ചു നിയമസഭ ആരംഭിച്ച കഴിഞ്ഞ 26നു വി.എസ്.അച്യുതാനന്ദൻ സ്പീക്കർക്കു കത്ത് നൽകിയിരുന്നു. ഇതേത്തുടർന്നു സ്പീക്കർ വി.എസിനു മുറി അനുവദിക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.