സമരരീതിയോടു യോജിപ്പില്ല: മാണി
സമരരീതിയോടു യോജിപ്പില്ല: മാണി
Saturday, October 1, 2016 12:48 PM IST
തളിപ്പറമ്പ്: നിയമസഭ സ്തംഭിപ്പിച്ചുള്ള സമരരീതികളോടു കേരളാ കോൺഗ്രസ്–എമ്മിനു യോജിപ്പില്ലെന്നു പാർട്ടി ചെയർമാൻ കെ.എം. മാണി. നിലവിൽ യുഡിഎഫ് നടത്തുന്ന സമരം ന്യായമായ വിഷയത്തിലാണെങ്കിലും അതിനു വേണ്ടി നിയമസഭ സ്തംഭിപ്പിക്കുന്നതു ശരിയല്ല.

സ്വാശ്രയ പ്രശ്നത്തിൽ നിയമസഭയിൽനിന്ന് വാക്കൗട്ട് നടത്തിയതു യുഡിഎഫുമായി വീണ്ടും കൂട്ടുകൂടാനല്ലെന്നും ഏതു കാര്യത്തിലും പ്രശ്നാധിഷ്ഠിത നിലപാടാണു പാർട്ടി സ്വീകരിക്കാറുള്ളതെന്നും മാണി പറഞ്ഞു. തളിപ്പറമ്പ് കാഞ്ഞിരങ്ങാട് ഇൻഡോർപാർക്കിൽ കേരളാ കോൺഗ്രസ് –എം ജില്ലാ നേതൃത്വ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.