സർക്കാർ ജനങ്ങളെ വഞ്ചിക്കുന്നു: ഉമ്മൻ ചാണ്ടി
സർക്കാർ ജനങ്ങളെ  വഞ്ചിക്കുന്നു: ഉമ്മൻ ചാണ്ടി
Saturday, October 1, 2016 12:48 PM IST
കോഴിക്കോട്: സ്വാശ്രയ കോളജ് ഫീസ് കുത്തനെ ഉയർത്താൻ സാഹചര്യമൊരുക്കിയ എൽഡിഎഫ് സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോഴിക്കോട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമപ്രവർത്തകർക്കെതിരേ അഭിഭാഷകരുടെ അക്രമം ആവർത്തിക്കുന്ന സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രി എത്രയും വേഗം മുൻകൈയെടുക്കണം. ഹൈക്കോടതിയിലെ മാധ്യമവിലക്ക് അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന് ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.