കെഎൻഇഎഫ് പ്രതിഷേധിച്ചു
Tuesday, October 18, 2016 1:02 PM IST
കോട്ടയം: മാധ്യമപ്രവർത്തകർക്കെതിരേ ഒരു വിഭാഗം അഭിഭാഷകർ നടത്തിയ ആക്രമണത്തിൽ കേരള ന്യൂസ്പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ സംസ്‌ഥാനകമ്മിറ്റി പ്രതിഷേധിച്ചു. സുപ്രീംകോടതിയും കേരള ഹൈക്കോടതിയും മാധ്യമ പ്രവർത്തകർക്കു കോടതിയിൽ വിലക്കില്ലെന്നു പ്രഖ്യാപിച്ചിട്ടും സ്വതന്ത്രമായി പ്രവർത്തിക്കാൻ മാധ്യമപ്രവർത്തകരെ അഭിഭാഷകർ അനുവദിക്കാത്തത് അപലപനീയമാണ്. മുഖ്യമന്ത്രിയും ചീഫ് ജസ്റ്റീസും മുൻകൈ എടുത്ത് പ്രശ്നപരിഹാരം ഉണ്ടാക്കിയതിനു തൊട്ടുപിന്നാലെ വനിതാ മാധ്യമ പ്രവർത്തകരെ അടക്കം കോടതിക്കുള്ളിൽ തടഞ്ഞതു ഗൗരവമായി കാണണം. കോടതികൾക്കുള്ളിൽ ശബ്ദമുയർത്തി സംസാരിച്ചാൽപോലും ശിക്ഷിക്കപ്പെടുമെന്നിരിക്കെ, അഭിഭാഷകർ കാട്ടുന്ന കോ പ്രായങ്ങൾ നോക്കിയിരിക്കുന്നത് കോടതികൾക്കു ഭൂഷണമല്ലെന്നു ചൂണ്ടിക്കാട്ടി ഫെഡറേഷൻ ജനറൽ സെക്രട്ടറി ഗോപൻ നമ്പാട്ട് പ്രമേയം അവതരിപ്പിച്ചു.


തിരുവനന്തപുരം കേസരിയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ജയ്സൺ മാത്യു അധ്യക്ഷതവ ഹിച്ചു. അഖിലേന്ത്യാ ജനറൽ സെക്രട്ടറി വി. ബാലഗോപാൽ, ഫസലുറഹ്മാൻ, എം.കെ. സുരേഷ്, എസ്.ആർ. അനിൽകുമാർ, എം.സി. ശിവകുമാർ, ഉദയകുമാർ, പ്രവീൺ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.