ജിഷയുടെ പിതാവിന്റെ ഹർജി ഇന്നു പരിഗണിക്കും
Tuesday, October 18, 2016 1:02 PM IST
പെരുമ്പാവൂർ: കൊല്ലപ്പെട്ട ജിഷയുടെ പിതാവ് കെ.വി. പാപ്പു നൽകിയ ഹർജി ട്രൈബ്യൂണൽ ഇന്നു പരിഗണനയ്ക്കെടുക്കും. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേമം സംബന്ധിച്ച നിയമപ്രകാരം സമർപ്പിച്ച ഹർജിയാണു മൂവാറ്റുപുഴ ആർഡിഒ കൂടിയായ മെയിന്റനൻസ് ട്രൈബ്യൂണൽ ഇന്നു പരിഗണിക്കുക.

ജിഷയുടെ മാതാവ് രാജേ ശ്വരി, സഹോദരി ദീപ എന്നിവരോട് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിനു ട്രൈബ്യൂണൽ മുമ്പാകെ നേരിട്ടു ഹാജരാകാൻ നോട്ടീസ് നൽകി. ജിഷയുടെ കുടുംബത്തിനു മുൻ സർക്കാരിന്റെ കാലത്തു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനി ന്നു 10 ലക്ഷം അനുവദിച്ചെങ്കിലും തുക ജിഷയുടെ മാതാവിനു നൽകാനാണു സർക്കാർ ഉത്തരവായിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.