ദുരിതാശ്വാസ നിധിയിൽനിന്നു ധനസഹായ വിതരണം വേഗത്തിലാക്കും: മുഖ്യമന്ത്രി
ദുരിതാശ്വാസ നിധിയിൽനിന്നു ധനസഹായ വിതരണം വേഗത്തിലാക്കും: മുഖ്യമന്ത്രി
Tuesday, October 18, 2016 1:02 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു ധനസഹായ വിതരണം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ടി.വി. ഏബ്രഹാമിന്റെ സബ്മിഷനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുള്ള ധനസഹായ വിതര ണവും അപേക്ഷ സമർപ്പിക്കലും ഓൺലൈൻ വഴിയാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. യുഡിഎഫ് സർക്കാരിന്റെ കാലത്തെ 8,000 അപേക്ഷകളാണ് ഈ സർക്കാരിനു ലഭിച്ചത്. ഇതിൽ പകുതിയും കൊടുത്തുതീർത്തു. ദുരിതാശ്വാസ നിധിയിൽ നിന്നു വിതരണം ചെയ്യാനുള്ള തുകയും പരിധിയും ഉയർത്തിയിട്ടുണ്ട്.

ജില്ലാ കളക്ടർമാർക്ക് 10,000 രൂപ വരെയും റവന്യു മന്ത്രിക്ക് 25,000 രൂപ വരെയും മുഖ്യമന്ത്രിക്ക് മൂന്നു ലക്ഷം രൂപ വരെയും ദുരിതാശ്വാസ നിധിയിൽ നിന്നു തുക വിതരണം ചെയ്യാമെന്നും മുഖ്യമന്ത്രി അറിയിച്ചു.


പിഎസ്സി നിയമനത്തിനു വിധവകൾക്കുള്ള പ്രായപരിധിയിൽ അഞ്ചു വർഷത്തെ ഇളവ് അനുവദിക്കാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണെന്നു ആർ. രാജേഷിന്റെ സബ്മിഷനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

ചിൽഡ്രൻസ് ഹോമുകളിൽ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, സൈക്കോളജിസ്റ്റ്, പാർട്ട് ടൈം നഴ്സ് അടക്കമുള്ള ഒഴിവുള്ള തസ്തികകൾ നികത്താൻ നടപടി സ്വീകരിക്കുമെന്നു പി.ടി. തോമസിന്റെ സബ്മിഷനു മറുപടിയായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കാക്കനാട് ഗേൾസ് ചിൽഡ്രൻസ് ഹോമിലെ പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ നിർദേശിക്കാൻ ജില്ലാ കളക്ടറോട് നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.