കർദിനാൾ മാർ ക്ലീമിസ് ബാവായ്ക്ക് നിരപ്പേൽ മതസൗഹാർദ അവാർഡ്
കർദിനാൾ മാർ ക്ലീമിസ് ബാവായ്ക്ക് നിരപ്പേൽ മതസൗഹാർദ അവാർഡ്
Tuesday, October 18, 2016 1:03 PM IST
കോട്ടയം: നിരപ്പേൽ ട്രസ്റ്റും സെന്റ് ആന്റണീസ് കോളജും സംയുക്‌തമായി സംഘടിപ്പിക്കുന്ന 13–ാം നിരപ്പേൽ മതസൗഹാർദ അവാർഡ് സീറോ മലങ്കര സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്കു സമ്മാനിക്കും. മതസൗഹാർദ രംഗത്തും മാനവികതയ്ക്കും നല്കിയ സംഭാവനകൾക്കാണ് പുരസ്കാരം. 24ന് രാവിലെ 10നു പെരുവന്താനം സെന്റ് ആന്റണീസ് കോളജിൽ ഡയറക്ടർ റവ.ഡോ. ആന്റണി നിരപ്പേലിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ വലിയ മെത്രാപ്പോലീത്ത അവാർഡ് സമ്മാനിക്കും. അര ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.

സമ്മേളനം രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ പ്രഫ. പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്യും. സിഎസ്ഐ ഡെപ്യൂട്ടി മോഡറേറ്റർ ബിഷപ് റവ. തോമസ് കെ. ഉമ്മൻ, സ്വാമി അഭയാനന്ദ തീർഥപാദർ, പി.കെ. മുഹമ്മദ് മൗലവി അൽ കൗസരി, ഫാ. ഫിലിപ്പ് വട്ടമറ്റം, ഡോ. ആന്റണി ജോസഫ്, ജോസ് കൊച്ചുപുര, പ്രഫ. ബാബു ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും.എംജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ.എ.ടി. ദേവസ്യ, ഡോ. ജീവൻ കുമാർ, ഡോ. ആന്റണി ജോസഫ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണു മാർ ക്ലീമിസ് കാതോലിക്ക ബാവയെ അവാർഡിനു തെരഞ്ഞെടുത്തത്. പത്രസമ്മേളനത്തിൽ ഡോ. എ. ടി. ദേവസ്യ, റവ. ഡോ. ആന്റണി നിരപ്പേൽ, ജോസ് കൊച്ചുപുര, ജോസ് ആന്റണി, ഏബൽ ജോസഫ് എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.