വൃദ്ധസദനം: പരാതി അന്വേഷിക്കും
Tuesday, October 18, 2016 1:03 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്തു പ്രവർത്തിക്കുന്ന ചില സ്വകാര്യ വൃദ്ധസദനങ്ങളിൽ അസാന്മാർഗിക നടപടിയുണ്ടായെന്ന ആരോപണത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ചില വൃദ്ധ സദനങ്ങളിൽ രാത്രിയിൽ അന്തേവാസികളെ മരുന്നു നൽകി മയക്കി, ലൈംഗിക ചൂഷണത്തിന് ഉപയോഗിക്കുന്നുണ്ടെന്നു ശ്രദ്ധ ക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ചു കൊണ്ടു ഡോ. എം.കെ. മുനീർ ആരോപിച്ചതിനെത്തുടർന്നാണ് ഉന്നതതല അന്വേഷണത്തിനു മുഖ്യമന്ത്രി നിർദേശം നൽകിയത്.


സ്വകാര്യ വൃദ്ധസദനങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായുള്ള നിയമങ്ങൾ നിർമിക്കുമെന്നു സാമൂഹികക്ഷേമ മന്ത്രി കെ.കെ. ശൈലജയും അറിയിച്ചു.

സർക്കാരിന്റെ ഉടമസ്‌ഥതയിലുള്ള വയോജന പരിപാലന കേന്ദ്രത്തിൽ ആധുനിക സൗകര്യങ്ങളുള്ള കെട്ടിടങ്ങൾ നിർമിക്കുമെന്നും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.