കാരുണ്യവർഷാചരണ സമാപനം ആലോചനായോഗവും സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും 21ന്
Tuesday, October 18, 2016 1:17 PM IST
കോട്ടയം: കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും സംയുക്‌താഭിമുഖ്യത്തിൽ നവംബർ 12നു കോട്ടയത്ത് സംഘടിപ്പിക്കുന്ന കാരുണ്യവർഷാചരണത്തിന്റെ ഔദ്യോഗിക സമാപനത്തിനു മുന്നോടിയായുള്ള തുടർ ആലോചനായോഗവും സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും 21നു സംഘടിപ്പിക്കും.

അടിച്ചിറ ആമോസ് സെന്ററിലാണ് യോഗം. കെസിബിസി ജസ്റ്റീസ് പീസ് ആൻഡ് ഡെവലപ്പ്മെന്റ് കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ് അധ്യക്ഷത വഹിക്കും.


മധ്യകേരളത്തിലെ കത്തോലിക്കാ രൂപതകളിലെ വികാരി ജനറാൾമാർ, സന്യസ്ത സമൂഹങ്ങളുടെ മേലധികാരികൾ, അൽമായ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാർ, കത്തോലിക്കാ കോൺഗ്രസിന്റെ രൂപതാ പ്രസിഡന്റുമാർ, യുവജനസംഘടനാ പ്രസിഡന്റുമാർ, കോട്ടയം കരിസ്മാറ്റിക് മൂവ്മെന്റ് പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.