തൊഴിൽ ലഭിച്ചശേഷം മാത്രമേ വിദ്യാഭ്യാസ വായ്പ ഈടാക്കാൻ പാടുള്ളൂ: മന്ത്രി
തൊഴിൽ ലഭിച്ചശേഷം മാത്രമേ വിദ്യാഭ്യാസ വായ്പ ഈടാക്കാൻ പാടുള്ളൂ: മന്ത്രി
Wednesday, October 19, 2016 1:01 PM IST
തിരുവനന്തപുരം: തൊഴിൽ ലഭിച്ചതിനുശേഷം മാത്രമേ വിദ്യാഭ്യാസ വായ്പ ഈടാക്കാൻ പാടുള്ളുവെന്നു മന്ത്രി ടി.പി. രാമകൃഷ്ണൻ നിയമസഭയിൽ വ്യക്‌തമാക്കി.

പട്ടികവർഗ യുവതി യുവാക്കൾക്ക് പിഎസ്സിയും സ്റ്റാഫ് സെലക്ഷൻ കമ്മിഷനും നടത്തുന്ന മത്സര പരീക്ഷകളിൽ ഉന്നത വിജയം കരസ്‌ഥമാക്കാനായി പട്ടികവർഗ വികസന വകുപ്പിന്റെ സഹായത്തോടെ കോച്ചിംഗ് ക്യാമ്പുകൾ നടത്തുമെന്ന് മന്ത്രി എ.കെ. ബാലൻ അറിയിച്ചു.


2014–15 അധ്യയനവർഷം പട്ടികജാതി വിഭാഗത്തിൽ 1590 കുട്ടികളും, പട്ടികവർഗ വിഭാഗത്തിൽ 2385 കുട്ടികളും വിവിധ കാരണങ്ങളാൽ സ്– കൂളുകളിൽ നിന്നും കൊഴിഞ്ഞുപോയിട്ടുണ്ടെന്നു എ.പി. അനിൽകുമാർ, വി.പി. സജീന്ദ്രൻ, അടൂർ പ്രകാശ്, ഐ.സി. ബാലകൃഷ്ണൻ എന്നിവരെ മന്ത്രി എ.കെ. ബാലൻ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.