സാങ്കേതിക തകരാറുള്ള ബസുകൾ: കെഎസ്ആർടിസിക്ക് എതിരേ മനുഷ്യാവകാശ കമ്മീഷൻ നടപടിക്ക്
Wednesday, October 19, 2016 1:06 PM IST
തിരുവനന്തപുരം: സാങ്കേതിക തകരാറുള്ള ബസുകളിൽ ദീർഘദൂര സർവീസ് നടത്താൻ ഡ്രൈവർമാരെ കെഎസ്ആർടിസി നിർബന്ധിക്കുന്ന സംഭവത്തിൽ കോർപറേഷൻ എംഡിയും ടെക്നിക്കൽ ഡയറക്ടറും വിശദീകരണം സമർപ്പിക്കാൻ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചു. ഒരു സംഘം ഡ്രൈവർമാർ പേരുവയ്ക്കാതെ സമർപ്പിച്ച പരാതിയുടെ ഗൗരവം കണക്കിലെടുത്താണ് കോർപറേഷന് നോട്ടീസയക്കാൻ കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സൻ പി. മോഹനദാസ് ഉത്തരവായത്. വിശദീകരണങ്ങൾ നവംബർ മൂന്നിന് കമ്മീഷൻ ആസ്‌ഥാനത്തു നടക്കുന്ന സിറ്റിംഗിൽ സമർപ്പിക്കണം.


കെഎസ്ആർടിസിയിൽ ബോഡി നിർമിക്കുന്നത് അശാസ്ത്രീയമായിട്ടാണെന്ന് പരാതിയിൽ പറയുന്നു. ഹെഡ്ലൈറ്റ് ഘടിപ്പിക്കുന്നതു പോലും അശാസ്ത്രീയമായിട്ടാണ്. ശോചനീയാവസ്‌ഥ ചൂണ്ടിക്കാണിച്ചാൽ ഡ്രൈവറെ കുറ്റക്കാരനാക്കും. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെ സ്വാധീനിച്ചാണ് ബസുകൾക്ക് ഫിറ്റ്നസ് സംഘടിപ്പിക്കുന്നതെന്ന ഗുരുതര ആരോപണവും പരാതിയിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.