വയനാട് അടക്കമുള്ള ജില്ലകളെ വരൾച്ചബാധിതമായി പ്രഖ്യാപിക്കും
Wednesday, October 19, 2016 1:06 PM IST
തിരുവനന്തപുരം: ദുരന്തനിവാരണ സമിതിയുടെ അടുത്ത യോഗത്തിൽ വയനാട് ഉൾപ്പെടെയുള്ള ജില്ലകളെ വരൾച്ചബാധിതമായി പ്രഖ്യാപിക്കുമെന്നു മന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭയിൽ അറിയിച്ചു. ഇതുവരെ ഒരു ജില്ലയെയും വരൾച്ചബാധിതമായി ഇത്തവണ പ്രഖ്യാപിച്ചിട്ടില്ല. മറിച്ചുള്ള വിവരങ്ങൾ ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി അടുത്തിടെ വിളിച്ചുചേർത്ത യോഗത്തിൽ വരൾച്ചബാധിതമായി പ്രഖ്യാപിക്കേണ്ട ജില്ലകളുടെ പട്ടിക തയാറാക്കിയതേയുള്ളു. മറിച്ച് പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും നിയമസഭയിൽ എ.കെ. ശശീന്ദ്രൻ, ഐ.സി. ബാലകൃഷ്ണൻ എന്നിവരുടെ സബ്മിഷനു മറുപടിയായി മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.