വജ്രകേരളം: ഒരു വർഷം നീളുന്ന ആഘോഷ പരിപാടികൾ
Wednesday, October 19, 2016 1:21 PM IST
തിരുവനന്തപുരം: കേരളപ്പിറവിയുടെ അറുപതാം വാർഷികം ഒരു വർഷം നീളുന്ന പരിപാടികളോടെ വിപുലമായി ആഘോഷിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

ഐക്യകേരളത്തിന്റെ അറുപത് വർഷം നവോത്ഥാനത്തിൽനിന്നു നവകേരളത്തിലേക്ക് (വജ്രകേരളം) എന്ന പേരിൽ നടത്തുന്ന പരിപാടികൾക്ക് കേരളപ്പിറവി ദിനമായ നവംബർ ഒന്നിനു തുടക്കമാകും. അന്നേ ദിവസം തിരുവനന്തപുരത്തു സാമൂഹിക–സാംസ്കാരിക രംഗത്തേതടക്കം സമൂഹത്തിന്റെ നാനാതുറകളിലുള്ള പ്രമുഖരെ പങ്കെടുപ്പിച്ചു വിപുലമായ ആഘോഷ പരിപാടി സംഘടിപ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.