വയനാട് ഭൂമി തട്ടിപ്പ്: വിജിലൻസ് അന്വേഷിക്കണം
Wednesday, October 19, 2016 1:21 PM IST
തിരുവനന്തപുരം: വയനാട് ജില്ലയിലെ അരിവാൾ രോഗികൾക്കുള്ള, ആശിക്കും ഭൂമി ആദിവാസികൾക്ക് എന്ന പദ്ധതിയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളെ സംബന്ധിച്ചു വിജിലൻസ് അന്വേഷണം നടത്തണമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

മാധ്യമവാർത്തകളെ തുടർന്ന് ഇതുസംബന്ധിച്ച് നേരത്തെ അന്വേഷണം നടത്തിയ ആദിവാസി കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റ് ഐ.സി. ബാലകൃ്ണന്റെയും ഡിസിസി പ്രസിഡന്റ് കെ.എൽ. പൗലോസിന്റെയും ശിപാർശയുടെ അടിസ്‌ഥാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനും പട്ടികജാതി–വർഗ ക്ഷേമ മന്ത്രി എ.കെ. ബാലനും നൽകിയ കത്തിൽ സുധീരൻ ഈ ആവശ്യം ഉന്നയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.