എം.കെ. സക്കീർ പിഎസ്സി ചെയർമാൻ
എം.കെ. സക്കീർ പിഎസ്സി ചെയർമാൻ
Wednesday, October 19, 2016 1:30 PM IST
തിരുവനന്തപുരം: പിഎസ്സി ചെയർമാനായി എം.കെ. സക്കീറിനെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇപ്പോഴത്തെ ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ ഈ മാസം 30നു വിരമിക്കുന്ന ഒഴിവിലാണു നിയമനം. ഇനി ഗവർണറുടെ അനുമതികൂടി നേടേണ്ടതുണ്ട്.

പിഎസ്സി അംഗമെന്ന നിലയിൽ ആറു വർഷത്തെ കാലാവധി അടുത്ത വർഷം ജനുവരി 28നു പൂർത്തിയാക്കാനിരിക്കേയാണ് എം.കെ. സക്കീർ ചെയർമാനായി നിയമിതനാകുന്നത്. സിപിഎം നോമിനിയാണ്.


മലപ്പുറം പെരുമ്പടപ്പ് സ്വദേശിയായ എം.കെ. സക്കീർ (51) ഇപ്പോൾ തൃശൂരിലാണു താമസം. നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം തൃശൂരിൽ അഭിഭാഷകനായി. തുടർന്ന് അഞ്ചു വർഷത്തോളം സർക്കാർ പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്നു. കഴിഞ്ഞ വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ അവസാന കാലത്താണ് പിഎസ്സി അംഗമായി നിയമിതനായത്. ഭാര്യ: ലിസി. മക്കൾ: നികിത, അജീഷ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.