ജയരാജൻവിവാദം പ്രതിച്ഛായ മോശമാക്കി: കാനം
ജയരാജൻവിവാദം പ്രതിച്ഛായ മോശമാക്കി: കാനം
Wednesday, October 19, 2016 1:30 PM IST
കോട്ടയം: ഇ.പി. ജയരാജൻ മന്ത്രിസ്‌ഥാനം രാജിവച്ചതിലേക്കു നയിച്ച സംഭവം സർക്കാരിന്റെയും മുന്നണിയുടെയും പ്രതിച്ഛായയ്ക്കു ഭംഗം വരുത്തിയെന്നു സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വിജിലൻസിനു സ്വതന്ത്രമായി പ്രവർത്തിക്കാൻ സൗകര്യമുണ്ടാകണമെന്നതിന്റെ അടിസ്‌ഥാനത്തിലാണു ജേക്കബ് തോമസിനെ അതിന്റെ ഡയറക്ടറായി നിയമിച്ചത്. അദ്ദേഹത്തിനു സ്‌ഥാനം രാജിവയ്ക്കേണ്ട പുതിയ സാഹചര്യമൊന്നുമുണ്ടായിട്ടില്ല. ബോർഡ്–കോർപറേഷനുകൾ പുനഃസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിൽ ചർച്ച പൂർത്തിയായിട്ടില്ലെന്നും അതുകൊണ്ടാണു സിപിഐക്കു ലഭിച്ച പൊതുമേഖലാ സ്‌ഥാപനങ്ങളിലെ ചെയർമാന്മാരെ നിശ്ചയിക്കാത്തതെന്നും കാനം വ്യക്‌തമാക്കി. സിപിഐ മന്ത്രിമാരുടെ പ്രവർത്തനങ്ങൾ പാർട്ടി നിരീക്ഷിക്കുന്നുണ്ട്. പൊതുവിതരണ സമ്പ്രദായം തകർക്കുന്ന കേന്ദ്രസർക്കാരിന്റെ നടപടി അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.