ആവേശം പകർന്നു വൊസാർഡ് സംഗമം
ആവേശം പകർന്നു വൊസാർഡ് സംഗമം
Wednesday, October 19, 2016 1:44 PM IST
കട്ടപ്പന: ഹൈറേഞ്ചിലെ കുടിയേറ്റ കർഷകർക്കു സിഎംഐ സഭ നൽകിയ സേവനങ്ങൾ മാതൃകാപരവും മഹത്തരവുമാണെന്നു കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാർ മാത്യു അറയ്ക്കൽ. സിഎംഐ സഭയുടെ സാമൂഹ്യ സന്നദ്ധ സംഘടനയായ വൊസാർഡിനു കട്ടപ്പനയിൽ പുതുതായി നിർമിച്ച മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കർഷകരുടെയും നിർധനരുടെയും രോഗികളുടെയും ആശ്രയകേന്ദ്രമാണു വൊസാർഡ്. ഗ്രാമീണ മേഖലയിൽ വികസനം ഉണ്ടാകണം. സാമൂഹ്യ വ്യവസ്‌ഥിതിയിൽ സൂക്ഷ്മമായ ഇടപെടലാണു വൊസാർഡ് നടത്തുന്നത്. ശൗര്യാരച്ചനെപോലെ സിഎംഐ സഭയുടെ വൈദികർ കാടും മലകളും താണ്ടിയുള്ള സേവനം ഇപ്പോഴും തുടരുകയാണെന്നും മാർ മാത്യു അറയ്ക്കൽ പറഞ്ഞു. പുതിയ മന്ദിരത്തിന്റെ വെഞ്ചിരിപ്പും മാർ മാത്യു അറയ്ക്കൽ നിർവഹിച്ചു.

സിഎംഐ സഭ കോട്ടയം പ്രൊവിൻസ് പ്രൊവിൻഷ്യൽ ഫാ.ജോർജ് ഇടയാടിയിൽ സിഎംഐ ചടങ്ങിൽ അധ്യക്ഷതവഹിച്ചു. വൊസാർഡ് ഡയറക്ടർ ഫാ. ജോസ് ആന്റണി പടിഞ്ഞാറേപറമ്പിൽ സിഎംഐ സ്വാഗതംപറഞ്ഞു. ഓഫീസ് ജോയ്സ് ജോർജ് എംപിയും വൊസാർഡ് സംഗമം റോഷി അഗസ്റ്റിൻ എംഎൽഎയും ഉദ്ഘാടനംചെയ്തു. വിവിധ പ്രോജക്ടുകളുടെ ഉദ്ഘാടനം ഇ.എസ്. ബിജിമോൾ എംഎൽഎ നിർവഹിച്ചു. എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് മുഖ്യപ്രഭാഷണം നടത്തി.


വൊസാർഡ് പ്രസിഡന്റ് ഫാ.ജോയി നിരപ്പേൽ സിഎംഐ, ഫാ.ഫ്രാൻസിസ് മണ്ണാംപറമ്പിൽ ഒഎച്ച്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി, കട്ടപ്പന സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി, മുനിസിപ്പൽ കൗൺസിലർമാരായ സി.കെ. മോഹനൻ, ബീന വിനോദ്, കുമളി പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജയിംസ്, കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം.കെ. തോമസ്, സിപിഎം ഏരിയ സെക്രട്ടറി വി.ആർ. സജി, ബിജെപി ജില്ലാസെക്രട്ടറി ഷാജി നെല്ലിപ്പറമ്പിൽ, കേരള കോൺഗ്രസ്–എം മണ്ഡലം പ്രസിഡന്റ് മനോജ് എം. തോമസ്, എച്ച്എംടിഎ പ്രസിഡന്റ് പി.കെ. ഗോപി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോയി പൊരുന്നോലി തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.