എസ്ബിഐഒഎ ജനറൽ ബോഡി നാളെ
Thursday, October 20, 2016 12:49 PM IST
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസേഴ്സ് അസോസിയേഷൻകേരള സർക്കിളിന്റെ ജനറൽ ബോഡി യോഗം നാളെ നടക്കും. രാവിലെ 9.30ന് കലൂർ ഐഎംഎ ഹാളിൽ നടക്കുന്ന യോഗം നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. എസ്ബിഐഒഎ സംസ്‌ഥാന പ്രസിഡന്റ് സി.പി. കൃഷ്ണാനന്ദൻ അധ്യക്ഷതവഹിക്കും. എസ്ബിഐ തിരുവനന്തപുരം ചീഫ് ജനറൽ മാനേജർ എസ്. വെങ്കിട്ടരാമൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ഡി.ടി. ഫ്രാങ്കോ രാജേന്ദ്ര ദേവ്, ജനറൽ സെക്രട്ടറി വൈ. സുദർശൻ, സ്റ്റാഫ് യൂണിയൻ കേരള സർക്കിൾ ജനറൽ സെക്രട്ടറി എ. ജയകുമാർ തുടങ്ങിയവർ പ്രസംഗിക്കും. പത്രസമ്മേളനത്തിൽ വി. മുരളീധരൻ, സി.പി. കൃഷ്ണാനന്ദൻ, വി.കെ. പ്രേമചന്ദ്രൻ എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.