രാജഗിരി നാഷണൽ ബിസിനസ് ക്വിസ് നാളെ
Thursday, October 20, 2016 12:49 PM IST
കൊച്ചി: രാജഗിരി സെന്റർ ഫോർ ബിസിനസ് സ്റ്റഡീസ് (ആർസിബിഎസ്) സംഘടിപ്പിക്കുന്ന നാഷണൽ ബിസിനസ് ക്വിസ് നാളെ നടക്കുമെന്നു കോളജ് അധികൃതർ അറിയിച്ചു. രാജഗിരി കാക്കനാട് കോളജ് കാമ്പസിലാണു മത്സരങ്ങൾ നടക്കുന്നത്. രജിസ്ട്രേഷൻ രാവിലെ ഒമ്പതിനും മത്സരം 11.30നും ആരംഭിക്കും. വിദ്യാർഥികൾ, കോർപ്പറേറ്റുകൾ എന്നിങ്ങനെ രണ്ടു വിഭാഗത്തിലാണ് മത്സരം. ഓരോ ഇനത്തിലും എട്ടു ടീമുകൾക്ക് മത്സരിക്കാം. ആദ്യ അഞ്ചു ടീമുകളെ സെപ്റ്റംബറിൽ നടന്ന ഓൺലൈൻ ടെസ്റ്റിൽ തെരഞ്ഞെടുത്തിരുന്നു.


അവശേഷിക്കുന്ന മൂന്നു ടീമുകളെ നാളത്തെ പ്രിലിമിനറി പരീക്ഷയിൽ നിന്നു തെരഞ്ഞെടുക്കും. പൂർണമായും വിദ്യാർഥികളുടെ നേതൃത്വത്തിലാണു ക്വിസ് നടക്കുന്നതെന്നു കോളജ് പ്രിൻസിപ്പൽ ഡോ.ബിനോയ് ജോസഫ് പറഞ്ഞു. വിജയികൾക്ക് ഒരു ലക്ഷം രൂപ കാഷ് അവാർഡ് ലഭിക്കും. ഫസ്റ്റ് റണ്ണറപ്പിനു 50,000 രൂപ.

പത്രസമ്മേളനത്തിൽ ഡോ. റോസ്മേരി വർഗീസ്, പ്രഫ. ഏഞ്ചല സൂസൻ മാത്യു, പ്രഫ. അരുൺ ജോർജ്, എം.ടി. അരവിന്ദ് എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.