ലബ്ബാസാഹിബ് പുരസ്കാരം പി.ജെ. ജോസഫിന്
ലബ്ബാസാഹിബ് പുരസ്കാരം പി.ജെ. ജോസഫിന്
Thursday, October 20, 2016 12:55 PM IST
തൊടുപുഴ: ഇടുക്കി ജില്ലയിലും സംസ്‌ഥാനത്തും മുസ്ലിം ലീഗ് നേതൃനിരയിൽ നിറഞ്ഞു നിന്ന മഹത് വ്യക്‌തിത്വത്തിനുടമയായ എ.എം. മുഹമ്മദ് കുഞ്ഞ് ലബ്ബാസാഹിബിന്റെ സ്മരണക്കായി ഇടുക്കി ജില്ലാ ലബ്ബാസാഹിബ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സാമൂഹ്യ വിദ്യാഭ്യാസ രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ വ്യക്‌തിമുദ്ര പതിപ്പിച്ചവർക്കുള്ള ഈ വർഷത്തെ ലബ്ബാസാഹിബ് എൻഡോവ്മെന്റ് പുരസ്കാരത്തിനു മുൻ മന്ത്രി പി.ജെ. ജോസഫ് എംഎൽഎയെ തെരഞ്ഞെടുത്തു.


10001 രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരം ലബ്ബാസാഹിബ് അനുസ്മരണ ദിനമായ നവംബർ 19 ന് തൊടുപുഴ അർബൻ ബാങ്ക് ഹാളിൽ നടക്കുന്ന ചടങ്ങിൽ നൽകുമെന്ന് ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റും ലബ്ബാസാഹിബ് ഫൗണ്ടേഷൻ ചെയർമാനുമായ കെഎംഎ ഷുക്കൂർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.