കൗമാരകലാപൂരത്തിന് കൊടിയേറി; ഇനി കലയുടെ വസന്തം
കൗമാരകലാപൂരത്തിന് കൊടിയേറി; ഇനി കലയുടെ വസന്തം
Thursday, October 20, 2016 1:01 PM IST
കുറവിലങ്ങാട്: രാഗവും താളവും പല്ലവിയും സമന്വയിപ്പിച്ച് കൗമാരകലയുടെ പൂരത്തിന് ലേബർ ഇന്ത്യ സ്കൂളിൽ വർണോജ്‌ജ്വല തുടക്കം. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ നിന്നുള്ള അയ്യായിരത്തിലേറെ പ്രതിഭകൾ മാറ്റുരയ്ക്കുന്ന കലാവിരുന്നിൽ മതിമറന്നാണ് ഇന്നലെ നാടുറങ്ങിയത്. പെയ്തൊഴിയാത്ത മഴപോലെ കലയുടെ വർണവസന്തത്തിൽ ആറാടുകയായിരുന്നു കൗമാരവും നാടും. നൃത്തനൃത്യങ്ങളും സംഗീതവും അരങ്ങുവാണ ആദ്യ ദിനത്തിന് തുടർച്ചയെന്നോണം ഇന്നും വേദികൾ ചിലങ്കകെട്ടും. രണ്ടാംദിനമായ ഇന്ന് നൃത്ത്യനൃത്യങ്ങൾക്കൊപ്പം വാണീകടാക്ഷത്തിന്റെ മാറ്റുരയ്ക്കലിനും വേദികൾ സാഷ്യം വഹിക്കും.

കോട്ടയം സഹോദയ സർഗസംഗമത്തിന് എം.ജി സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. സിറിയക് തോമസ് തിരിതെളിച്ചതോടെ ഉണർന്നത് 21 വേദികളാണ്.

ചലച്ചിത്രനടി മീനാക്ഷി വിവിധകാറ്റഗറികളിലെ മത്സരങ്ങൾക്ക് തുടക്കമിട്ടു. സഹോദയ പ്രസിഡന്റ് ബെന്നി ജോർജ് അധ്യക്ഷത വഹിച്ചു. ലേബർ ഇന്ത്യ ചെയർമാൻ ജോർജ് കുളങ്ങര, സഹോദയ സെക്രട്ടറി ഫാ.സ്കറിയ എതിരേറ്റ് സിഎംഐ, എംജി സർവകലാശാല മുൻ രജിസ്ട്രാർ ഡോ.ജോസ് ജെയിംസ്, ഫാ.ജോസഫ് മുളവനാൽ, ഡോ.ജോർജ് ജോസഫ്, ജോർജ് ചെട്ടിയാേൾരിൽ, അഡ്വ സുനിൽ കുമാർ സിറിയക് , പ്രിൻസിപ്പൽ സുജ.കെ.ജോർജ് എന്നിവർ പ്രസംഗിച്ചു. കലോത്സവത്തിന് നാളെ തിരശീല വീഴും.

സീതാദു:ഖം വിളമ്പി സീരിയൽ താരം തിളങ്ങി

മരങ്ങാട്ടുപിള്ളി: സ്വീകരണമുറിയിലെ ടിവിയിൽ നിറഞ്ഞ് മനം കവർന്ന താരം കലോത്സവവേദിയിലും മികവ് തെളിയിച്ചു. മുൻവർഷത്തെ കലാതിലകപട്ടത്തെ ഉറപ്പിക്കാനെന്നോണമാണ് മോഹിനിയാട്ടത്തിൽ തിളങ്ങി സീരിയൽ താരം ദേവി ഉണ്ണിമായ ശ്രദ്ധനേടിയത്. കാറ്റഗറി നാലിൽ മികവ് തെളിയിച്ച ഈ മിടുക്കി ചങ്ങനാശേരി പ്ലാസിഡ് വിദ്യാവിഹാറിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ്.

പ്രൈമറി തലംമുതൽ വേദികൾ കൈയ്യടക്കുന്ന ദേവി ഉണ്ണിമായ ഇക്കുറി വിജയം നേടയിത് നടനവിസ്മയത്തെ സീതാദു:ഖത്തോട് ചേർത്താണ്. ചക്കുളത്ത്കാവ് ദേവീക്ഷേത്രത്തിലെ കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെയും രാജി അന്തർജനത്തിന്റെയും മകളാണ് അഭിനയലോകത്തെ പുതുനക്ഷത്രമായ ഈ മിടുക്കി.


കോട്ടയം ലൂർദിന് തിളക്കം

കുറവിലങ്ങാട്: കോട്ടയം സഹോദയ സർഗസംഗമത്തിന്റെ ആദ്യദിനം കോട്ടയം ലൂർദ് പബ്ലിക്ക് സ്കൂളിന് മുന്നേറ്റം. ആകെയുള്ള എൺപത് ഇനങ്ങളിൽ 22 ഇനങ്ങളുടെ വിജയികളെ നിശ്ചയിച്ചപ്പോൾ 81 പോയിന്റുമായി ലൂർദ് ഒന്നാംസ്‌ഥാനത്ത് നിൽക്കുന്നു. 74 പോയിന്റുള്ള കട്ടച്ചിറ മേരിമൗണ്ടാണ് രണ്ടാംസ്‌ഥാനത്ത്.


കഴിഞ്ഞവർഷത്തെ ജേതാക്കളായ വടവാതൂർ ഗിരിദീപം ബഥനി 60 പോയിന്റുമായി മൂന്നാംസ്‌ഥാനത്തുണ്ട്. കളത്തിപ്പടി മരിയൻ, കോട്ടയം ചിന്മയ സ്കൂളുകളാണ് അടുത്ത നിരയിലുള്ളത്. നാല് കാറ്റഗറികളിലായുള്ള മത്സരത്തിൽ ആദ്യദിനത്തിലെ ആദ്യഫലങ്ങൾ വ്യക്‌തമായപ്പോൾ ഒന്നും രണ്ടും കാറ്റഗറികളിൽ വടവാതൂർ ഗിരിദീപം ബഥനിയ്ക്കാണ് മുന്നേറ്റം. മൂന്നും നാലും കാറ്റഗറികളിൽ കോട്ടയം ലൂർദ് പബ്ലിക്ക് സ്കൂളിനാണ് തിളക്കം.



സർഗസംഗമം മത്സരഫലം

ഇനം, കാറ്റഗറി, ആദ്യ രണ്ട് സ്‌ഥാനങ്ങൾ എന്നീ ക്രമത്തിൽ

മാപ്പിളപ്പാട്ട് (കാറ്റഗറി–3) ആൺ. അരവിന്ദ് റ്റി.ആർ (മേരിമൗണ്ട് പബ്ലിക് സ്കൂൾ കട്ടച്ചിറ) , പ്രണയ് പ്രമോദ് (ലൂർദ്ദ് പബ്ലിക് സ്കൂൾ, കോട്ടയം)

ഭരതനാട്യം (കാറ്റഗറി–3) ആൺ. അർജ്‌ജുൻ സജീവൻ (സെന്റ്. ജോസഫ് പബ്ലിക് സ്കൂൾ, കീഴൂർ) അനന്ദകൃഷ്ണ (ചിന്മയ വിദ്യാലയ കോട്ടയം)

ഭരതനാട്യം (കാറ്റഗറി –4) ആൺ. അഭിനവ് അശോക് (അരവിന്ദ വിദ്യാമന്ദിർ, പള്ളിക്കത്തോട്) , ആദിത്യ ശങ്കർ സി.എ (മേരിമൗണ്ട് പബ്ലിക് സ്കൂൾ)

ദഫ്മുട്ട് (കാറ്റഗറി – 4) ആൺ. മേരിമൗണ്ട് പബ്ലിക് സ്കൂൾ, കട്ടച്ചിറ, ലൂർദ്ദ് പബ്ലിക് സ്കൂൾ, കോട്ടയം

പദ്യംചൊല്ലൽ (അറബി) കാറ്റഗറി– 2 – ശ്രീലക്ഷി. ബി (മരിയൻ സീനിയർ സെക്കന്ററി സ്കൂൾ, കളത്തിപ്പടി, മുഹമ്മദ്ദ് ഫയാസ് സി.എ (ഗൈഡൻസ് പബ്ലിക് സ്കൂൾ, പൂഞ്ഞാർ)

മോഹിനിയാട്ടം (കാറ്റഗറി–2) മരിയ ജയിംസ് (മരിയൻ സീനിയർ സെക്കന്ററി സ്കൂൾ, കളത്തുപ്പടി), ഗൗരികൃഷ്ണ സജൻ ( ചാവറ പബ്ലിക് സ്കൂൾ, പാല)

ഭരതനാട്യം (കാറ്റഗറി–2) ആൺ. അഭിഷേക് എം.എസ് (സെന്റ്. ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, കീഴൂർ) അർജ്‌ജുൻ സുരേഷ് (ഗിരിദീപം ബഥനി സെൻട്രൽ സ്കൂൾ, വടവാതൂർ)

വയലിൻ (ഈസ്റ്റേൺ) കാറ്റഗറി –4 വിഷ്ണു എം. (ചിന്മയ വിദ്യാലയ കോട്ടയം), മഹേഷ് കൃഷ്ണൻ (ലൂർദ്ദ് പബ്ലിക് സ്കൂൾ, കോട്ടയം)

ദഫ്മുട്ട് – (കാറ്റഗറി–3) ലൂർദ്ദ് പബ്ലിക് സ്കൂൾ, കോട്ടയം, മേരിമൗണ്ട് പബ്ലിക് സ്കൂൾ, കട്ടച്ചിറ

മൃദംഗം – (കാറ്റഗറി–3) സ്വാമിനാഥൻ സ്വാമിമല (ലൂർദ്ദ് പബ്ലിക് സ്കൂൾ,കോട്ടയം), ശ്രീഹരി എസ് (മേരിമൗണ്ട് പബ്ലിക് സ്കൂൾ, കട്ടച്ചിറ)

പെയിന്റിംഗ് ക്രെയോൺസ് – ഐന സാജൻ (ഗിരിദീപം ബെദനി സെട്രൽസ്കൂൾ ) സാഗരിഗ ബി. (ചിന്മയ വിദ്യലയ, കോട്ടയം)

പദ്യംചൊല്ലൽ സംസ്കൃതം – അപർണ്ണ അൻ ജോർജ് (ഗിരിദീപം ബെദനി സെട്രൽസ്കൂൾ ) വാസുദേവ് റ്റി.എം. (മൗണ്ട് മേരി പബ്ലിക് സ്്കൂൾ, കോട്ടയം)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.