കുര്യാക്കോസ് ഏലിയാസ് ട്രോഫി വോളിബോൾ ടൂർണമെന്റ് ഇന്നു മുതൽ
Thursday, October 20, 2016 1:01 PM IST
കോട്ടയം: കുര്യാക്കോസ് ഏലിയാസ് ട്രോഫിക്കുവേണ്ടിയുള്ള 18–ാം വോളിബോൾ ടൂർണമെന്റും സിൽവർ ജൂബിലി മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റും ഇന്നു മുതൽ 24 വരെ മാന്നാനം കെഇ സ്കൂൾ മൈതാനത്ത് നടക്കും. വോളിബോൾ മത്സരത്തിൽ പെൺകുട്ടികളുടെ എട്ടു ടീമുകൾ ഉൾപ്പെടെ 26 ടീമുകൾ മാറ്റുരയ്ക്കും. ഫുട്ബോൾ ടൂർണമെന്റിൽ എട്ടു ടീമുകൾ പങ്കെടുക്കും.

ഇന്ന് ഉച്ചകഴിഞ്ഞ് ഇന്ത്യൻ ഫുട്ബോൾ മുൻതാരം സി.വി. പാപ്പച്ചൻ ടൂർണമെന്റുകൾ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം സെന്റ് ജോസഫ് പ്രൊവിൻസ് പ്രൊവിൻഷ്യാൾ ഫാ. സിറിയക് മഠത്തിൽ സിഎംഐ അധ്യക്ഷത വഹിക്കും. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ആൻസ് വർഗീസ് പതാക ഉയർത്തും. സ്കൂൾ പ്രിൻസിപ്പാൾ ഫാ. ജെയിംസ് മുല്ലശേരി, ഫാ. സേവ്യർ അമ്പാട്ട്, ഷാജി ജോർജ്, സൗമ്യ വാസുദേവൻ, സാബു തോമസ്, കെ.ഡി. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിക്കും.


24നു രാവിലെ 9.30നു നടക്കുന്ന സമാപന സമ്മേളനത്തിൽ മാന്നാനം ആശ്രമ ദേവാലയാധിപൻ ഫാ. സെബാസ്റ്റ്യൻ ചാമത്തറ അധ്യക്ഷത വഹിക്കും. ഇന്ത്യൻ വോളിബോൾ മുൻതാരം കിഷോർ കുമാർ ട്രോഫികളും സർട്ടിഫിക്കറ്റുകളും നല്കും. ഫാ. ജെയിംസ് മുല്ലശേരി, ഫാ. മാത്യു കരീത്തറ, ഫാ. ആന്റണി കാഞ്ഞിരത്തിങ്കൽ, സുബി മരിയ എന്നിവർ പ്രസംഗിക്കും. പത്രസമ്മേളനത്തിൽ ഫാ. ജെയിംസ് മുല്ലശേരി, ജിലു സിറിയക്, കെ.ജെ. തോമസ്, സന്തോഷ് ജോസ് എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.