തെരുവു നായ്ക്കൾ ആടിനെ കടിച്ചുകൊന്നു
തെരുവു നായ്ക്കൾ ആടിനെ കടിച്ചുകൊന്നു
Thursday, October 20, 2016 1:17 PM IST
പെരുമ്പാവൂർ: തെരുവു നായ്ക്കൾ ആടിനെ കടിച്ചുകൊന്നു. കൂവപ്പടി വല്ലൂരാൻ വീട്ടിൽ ഡെയ്സി ജോസിന്റെ ഒന്നര വയസുള്ള ആടിനെയാണു തെരുവുനായ്ക്കൾ കടിച്ചുകൊന്നത്.

വീടിനുസമീപം പാടത്തു കുഞ്ഞുങ്ങളോടൊപ്പം പുല്ലു തിന്നുകയായിരുന്ന ആടിനെ മൂന്നു തെരുവുനായ്ക്കൾ ചേർന്നാണ് ആക്രമിച്ചത്. കൂടെയുണ്ടായിരുന്ന കുഞ്ഞുങ്ങളിൽ ഒന്നിന്റെ കാലിനും കടിയേറ്റിട്ടുണ്ട്. പ്രദേശത്തു തെരുവുനായ്ക്കൾ കൂട്ടംചേർന്നു കോഴികളെ പിടിക്കുന്നതു പതിവാണെങ്കിലും ആടുകളെ ഉപദ്രവിക്കുന്നത് ഇതാദ്യമാണെന്നു നാട്ടുകാർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.