ബിജിമോൾക്കെതിരെയുള്ള ഹർജി നിലനിൽക്കും: ഹൈക്കോടതി
ബിജിമോൾക്കെതിരെയുള്ള ഹർജി നിലനിൽക്കും: ഹൈക്കോടതി
Thursday, October 20, 2016 1:27 PM IST
പീരുമേട്: ഇ.എസ്. ബിജിമോൾ എംഎൽഎയ്ക്കെതിരേയുള്ള തെരഞ്ഞെടുപ്പു ഹർജി പ്രഥമദൃഷ്‌ട്യാ നിലനിൽക്കുന്നതാണന്നു കേരള ഹൈക്കോടതി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിൽ തിരിമറി നടത്തിയാണ് ബിജിമോളെ വിജയിയായി പ്രഖ്യാപിച്ചതെന്നും നിയമവിരുദ്ധമായി എസ്ഡിപിഐ സ്‌ഥാനാർഥിയുടെ നാമനിർദേശപത്രിക തള്ളിയതു തെരഞ്ഞെടുപ്പുഫലത്തെ സ്വാധീനിച്ചുവെന്നും മറ്റും ആരോപിച്ച് മുൻ ഇടുക്കി ഡിസിസി സെക്രട്ടറി ബെന്നി പെരുവന്താനം, യു.എച്ച്. ഫൈസൽ എന്നിവർചേർന്നു ബോധിപ്പിച്ച തെരഞ്ഞെടുപ്പു ഹർജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.


24–ന് വിചാരണ നടപടികൾ സ്വീകരിക്കുന്നതിനും നവംബർ ഏഴിനു വിചാരണ ആരംഭിക്കുന്നതിനും കേസ് അവധിക്കുവച്ചു. വോട്ടെണ്ണൽ രേഖകൾ ഹാജരാക്കുന്നതിന് റിട്ടേണിംഗ് ഓഫീസർക്ക് സമൻസയയ്ക്കാനും ഹൈക്കോടതി ജഡ്ജി എ.എം. ഷെഫീക്ക് ഉത്തരവിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.