സ്പീക്കർ ഹൈക്കോടതി ചീഫ് ജസ്റ്റീസിനു കത്തയച്ചു
സ്പീക്കർ ഹൈക്കോടതി ചീഫ് ജസ്റ്റീസിനു കത്തയച്ചു
Thursday, October 20, 2016 1:27 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്ത് അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ടു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഹൈക്കോടതി ചീഫ് ജസ്റ്റീസ് മോഹൻ എം. ശാന്തന ഗൗഡർക്കു കത്തയച്ചു.

ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ രണ്ട് ഇടപെടലുകളും ഫലം കണ്ടിട്ടില്ല എന്നതു ഗൗരവമായി പരിഗണിക്കണം. രാഷ്ട്രപതിയും ഇക്കാര്യത്തിൽ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയും ചീഫ് ജസ്റ്റീസും ചർച്ച ചെയ്തിട്ടും ഹൈക്കോടതി രജിസ്ട്രാർ പ്രശ്ന പരിഹാരത്തിന് ഇടപെട്ടിട്ടും സംഘർഷം തുടരുന്നത് ആശാസ്യമല്ല. ഇതു ജനാധിപത്യത്തിനു ഭൂഷണമല്ലെന്നും കത്തിൽ പറയുന്നു.


കോടതി നടപടി സ്വതന്ത്രമായും നിർഭയമായും റിപ്പോർട്ട് ചെയ്യാൻ മാധ്യമപ്രവർത്തകർക്ക് അവസരം ഉണ്ടാകണം. മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തില്ലെങ്കിൽ അറിയാനുള്ള ജനങ്ങളുടെ അവകാശമാണു നിഷേധിക്കപ്പെടുന്നതെന്നും കത്തിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.