കാർട്ടൂൺ: അവാർഡിന് എൻട്രികൾ ക്ഷണിച്ചു
Friday, October 21, 2016 1:27 PM IST
തൃശൂർ: കേരള ലളിതകലാ അക്കാദമിയുടെ ഈ വർഷത്തെ കാർട്ടൂൺ പ്രദർശനത്തിനും അവാർഡിനും എൻട്രികൾ ക്ഷണിച്ചു. ഒരു സംസ്‌ഥാന അവാർഡും രണ്ട് ഓണറബിൾ മെൻഷൻ പുരസ്കാരങ്ങളുമാണു നല്കുന്നത്.

2015 ജനുവരി ഒന്നിന് ശേഷം രചിച്ച മൂന്നു കാർട്ടൂണുകളുടെ 10 ഇഞ്ച് (25 സെന്റിമീറ്റർ) നീളവും ആനുപാതിക വീതിയുമുള്ള ഫോട്ടോഗ്രാഫുകൾ, കാർട്ടൂണിന്റെ ശീർഷകം, കലാകാരന്റെ ലഘുജീവചരിത്രക്കുറിപ്പ്, പൂർണ മേൽവിലാസം (ഫോൺ നമ്പറടക്കം) എന്നിവ രേഖപ്പെടുത്തി നവംബർ 15നകം സെക്രട്ടറി, ‘കേരള ലളിതകലാ അക്കാദമി, തൃശൂർ – 20’ എന്ന മേൽവിലാസത്തിൽ അയ യ്ക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.