കംപ്യൂട്ടർ ലാബിന് കൺസ്യൂമർഫെഡ് സഹായം
Friday, October 21, 2016 1:27 PM IST
കൊച്ചി: സർക്കാർ ഹൈസ്കൂളുകളിൽ കംപ്യൂട്ടർ ലാബ് തുടങ്ങാൻ കൺസ്യൂമർഫെഡ് സഹായമൊരുക്കും. നന്മ സ്റ്റോറുകൾ നിർത്തലാക്കിയ സാഹചര്യത്തിൽ അവിടെ ഉപയോഗിച്ചിരുന്ന കംപ്യൂട്ടറുകൾ, പ്രിന്റർ, ബാറ്ററി, മോഡം, യുപിഎസ് തുടങ്ങിയവ സർക്കാർ സ്കൂളുകൾക്കു നൽകാനാണു തീരുമാനമെന്ന് എംഡി ഡോ.എം.രാമനുണ്ണി പറഞ്ഞു. നന്മ സ്റ്റോറുകൾ ആരംഭിച്ച സമയത്തു വാങ്ങിയ ഉപകരണങ്ങൾക്കു നാലു വർഷത്തോളം പഴക്കമുള്ളതിനാൽ വിൽക്കുന്നതുകൊണ്ടു പ്രയോജനമില്ലാത്തതിനെത്തുടർന്നാണു തീരുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.