പ്രതിരോധത്തിനു ബജറ്റിൽ തുക കുറവ്: കോഹ്ലി
Friday, October 21, 2016 1:46 PM IST
കൊച്ചി: പ്രതിരോധാവശ്യത്തിനായി ബജറ്റിൽ നീക്കിവയ്ക്കുന്ന തുക തുച്ഛമാണെന്നു പ്രതിരോധ സാമ്പത്തിക ഉപദേഷ്‌ടാവ് സുനിൽ കുമാർ കോഹ്ലി. തീരസംരക്ഷണ സേനയ്ക്കു വേണ്ടി കൊച്ചിൻ ഷിപ്പ്യാർഡിൽ നിർമിച്ച ഐസിജിഎസ് ആര്യമാൻ, ഐസിജിഎസ് അതുല്യ കപ്പലുകൾ കമ്മീഷൻ ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യ പോലെ വിശാലമായ അതിർത്തിപ്രദേശമുള്ള രാജ്യത്തിന് ആവശ്യമായത്ര പണം ബജറ്റിൽ പ്രതിരോധ ആവശ്യത്തിനായി നീക്കിവയ്ക്കുന്നില്ല. ഈ വർഷം 82,000 കോടി രൂപ പ്രതിരോധ ആവശ്യത്തിനായി കേന്ദ്രസർക്കാർ ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്. ഇത് വലിയ തുകയാണെന്നു തോന്നുമെങ്കിലും നമ്മു ടെ പ്രതിരോധ ആവശ്യം കണക്കിലെടുത്താൽ പര്യാപ്തമല്ല.


തീരദേശ സംരക്ഷണസേനയുടെ പട്രോളിംഗ് വെസലുകളുടെ ശ്രേണിയിൽപ്പെട്ട കപ്പലുകളാണ് ആര്യമാ നും അതുല്യയും. 50 മീറ്റർ നീളമുള്ള കപ്പലുകളുടെ ഭാരം 317 ടണ്ണാണ്. പരമാവധി വേഗം 33 നോട്ടിക്കൽ മൈൽ. ഒരു തവണ ഇന്ധനം നിറച്ചു സാധാരണ വേഗത്തിൽ സഞ്ചരിച്ചാൽ തുടർച്ചയായി 1,500 നോട്ടിക്കൽ മൈൽ സഞ്ചരിക്കാനാകും. കപ്പലുകളിൽ ആധുനിക ആശയവിനിമയ ഗതിനിർണയ ഉപകരണങ്ങ ൾ ഘടിപ്പിച്ചിട്ടുണ്ട്. ഇവ തീരസംര ക്ഷണത്തിനു ഉപകരിക്കും. ഇരു ക പ്പലുകളിലും അഞ്ച് ഓഫീസർ റാങ്ക് ഉദ്യോഗസ്‌ഥരും 34 സെയിലർമാരും ഉണ്ടാ കും. 2010 ഓക്ടോബറിലാണ് ഈ കപ്പലുകളുടെ കരാർ കൊച്ചി കപ്പൽശാലയ്ക്കു ലഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.