കോട്ടയം സഹോദയ സർഗസംഗമത്തിൽ കോട്ടയം ലൂർദ് മുന്നേറ്റം തുടരുന്നു
കോട്ടയം സഹോദയ സർഗസംഗമത്തിൽ കോട്ടയം ലൂർദ് മുന്നേറ്റം തുടരുന്നു
Friday, October 21, 2016 1:46 PM IST
കുറവിലങ്ങാട്: മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സർഗസംഗമത്തിന്റെ രണ്ടാം ദിനവും വിജയക്കൊടി പാറിച്ച് കോട്ടയം ലൂർദ് പബ്ലിക് സ്കൂൾ മുന്നേറുന്നു.

ആദ്യദിനത്തിലെ മുന്നേറ്റം ഉറപ്പാക്കിയാണ് ലൂർദിന്റെ പടയോട്ടം. രണ്ടാം ദിനത്തിൽ വടവാതൂർ ഗിരിദീപം ബഥനി പ്രകടനം മികവുറ്റതാക്കി രണ്ടാംസ്‌ഥാനത്തേക്ക് കുതിച്ചു. 111 ഇനങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോൾ ഒന്നാം സ്‌ഥാനത്ത് തുടരുന്ന ലൂർദിന് 619 പോയിന്റിന്റെ തിളക്കമാണുള്ളത്. ഗിരിദീപത്തിന് 590 പോയീന്റ്. മൂന്നാംസ്‌ഥാനത്തുള്ള കളത്തിപ്പടി മരിയൻ 532 പോയിന്റ് നേടി. 504 പോയിന്റുള്ള താഴത്തങ്ങാടി ചിന്മയ നാലാംസ്‌ഥാനത്തും കട്ടച്ചിറ മേരി മൗണ്ട് അഞ്ചാംസ്‌ഥാനത്തുമെത്തിയിട്ടുണ്ട്. സമാപനദിനമായ ഇന്ന് 10 ഇനങ്ങളിലാണ് മത്സരമുള്ളത്.

രണ്ടാം ദിനത്തിലെ മത്സര വിജയികൾ

കാറ്റഗറി 1

പെൻസിൽ ഡ്രോയിംഗ് – ശ്രീവർദ്ധ് എം – ക്രോസ്സ്റോഡ്സ് സെൻട്രൽ സ്കൂൾ പാമ്പാടി, പദ്യംചൊല്ലൽ (മലയാളം) – ശ്രീലക്ഷ്മി ആർ. നായർ – ചിന്മയ വിദ്യാലയ താഴത്തങ്ങാടി.



കാറ്റഗറി 2

ശാസ്ത്രീയ സംഗീതം (കർണാടിക്)– അംബിക പി. വർമ്മ – ബെൽമൗണ്ട് സീനിയർ സെക്കന്ററി സ്കൂൾ മണിപ്പുഴ, പ്രസംഗം (ഹിന്ദി) – നോയൽ ജോസഫ് – ഡി പോൾ പബ്ലിക് സ്കൂൾ കുറവി ലങ്ങാട്, പ്രസംഗം (മലയാളം) – ജോ ബാസ്റ്റിൻ – ജ്യോതി പബ്ലിക് സ്കൂൾ പൈക, നാടോടി നൃത്തം (ആൺ) — ഡെന്നിസ് കെ. ഡേവിസ് – സെന്റ് കുര്യാക്കോസ് സീനിയർ സെക്കൻഡറി സ്കൂൾ കടുത്തുരുത്തി, നാടോടി നൃത്തം (പെൺ) – റിനിത ബാബു – ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ പുതുപ്പള്ളി, ലളിതഗാനം (മലയാളം ആൺ) – രോഹൻ ഫ്രാൻസിസ് – സെന്റ് ജോസഫ് സ്കൂൾ മുണ്ടക്കയം, പദ്യപാരായണം (ഇംഗ്ലീഷ്) – ശ്രേയ റോബിൻ – സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ ആനക്കല്ല്



കാറ്റഗറി 3

എക്സ്റ്റെമ്പർ ഹിന്ദി – ജി. ശാരദ – വിവേകാന്ദ പബ്ലിക് സ്കൂൾ കുറുമുള്ളൂർ, പുല്ലാംകുഴൽ – ബാലശങ്കർ .ജി – സെന്റ് ജൂഡ് ഗ്ലോബൽ സ്കൂൾ മണർകാട്, കോൽക്കളി (ആൺ) – ബേക്കർ വിദ്യാപീഠ് കോട്ടയം, ലളിതഗാനം – (മലയാളം പെൺ) – നന്ദന ജയകൃഷ്ണൻ – മരിയൻ സീനിയർ സെക്കൻഡറി സ്കൂൾ വടവാതൂർ, മാപ്പിളപ്പാട്ട് (പെൺ) – സഞ്ജന നൗഷാദ് – ശ്രീ നാരയണ പബ്ലിക് സ്കൂൾ ചേന്നാനിക്കാട്, ഒപ്പന – എം. ഇ. എസ്. പബ്ലിക് സ്കൂൾ മുണ്ടക്കയം * വാർവിൻ സ്കൂൾ വൈക്കം, പദ്യപാരായണം (അറബി) – വി ആദിത്യ – അരവിന്ദ വിദ്യ മന്ദിരം പള്ളിക്കത്തോട്, പദ്യംചൊല്ലൽ (സംസ്കൃതം) – മീര ബാബുരാജ് – കാർമൽ പബ്ലിക് സ്കൂൾ പാല, തബല (ഈസ്റ്റേൺ) – ജോസിൻ ബിജോയ് – സെന്റ് ജോൺ ബാപ്റ്റിസ്റ്റ് സ്കൂൾ നെടുംകുന്നം, വയലിൻ (ഈസ്റ്റേൺ) – ഹരികൃഷ്ണ ഹരിദാസ് – ശ്രീ സരസ്വതി വിദ്യമന്ദിരം ആനിക്കാട്




കാറ്റഗറി 4

കാർട്ടൂൺ – എം .ആനന്ദകൃഷ്ണൻ – വാർവിൻ സ്കൂൾ വൈക്കം, കൊളാഷ് – ദേവി ആർ മേനോൻ – ചിന്മയ വിദ്യാലയ കോട്ടയം , ഉപന്യാസം (മലയാളം ) റ്റെസ് മറിയം സുനിൽ – സെന്റ് കുര്യാക്കോസ് സീനിയർ സെക്കൻഡറി സ്കൂൾ കടുത്തുരുത്തി , ലളിതഗാനം (ആൺ ) വിമൽ റോയ് – ഗിരിദീപം ബഥനി സെൻട്രൽ സ്കൂൾ വടവാതൂർ , മാപ്പിളപ്പാട്ട് (ആൺ ) വിധു നന്ദൻ – ചിന്മയ വിദ്യാലയ കോട്ട

യം , എണ്ണഛായം – അഖില ജി .എൻ – ലൂർദ് പബ്ലിക് സ്കൂൾ കോട്ടയം , പോസ്റ്റർ ഡിസൈനിങ് – രാജശ്രീ ആർ – വാർവിൻ സ്കൂൾ വൈക്കം , പവർ പോയിന്റ് പ്രസന്റേഷൻ – ആരോൺ അനിൽ – ബേക്കർ വിദ്യാദീപ് കോട്ടയം , കഥാ രചന (ഇംഗ്ലീഷ് ) അമൃത ബിജു – ബാപ്പുജി സെൻട്രൽ സ്കൂൾ പെരുവ, ക്ലാസിക്കൽ മ്യൂസിക്(കർണാടിക്)–ബാലസു ബ്രഹ്മണ്യൻ എച്ച് – ഗിരിദീപം ബഥനി സ്കൂൾ വടവാതൂർ, കൊളാഷ് – ദേവി ആർ മേനോൻ – ചിന്മയ വിദ്യാലയ താഴത്തങ്ങാടി, എസ്റ്റംപറർ (ഇംഗ്ലീഷ്) – സ്മിത സൂസൻ വർഗീസ് – ലൂർദ് പബ്ലിക് സ്കൂൾ കോട്ടയം, പുല്ലാംകുഴൽ – ഗോവിന്ദ് കെ. ആർ. ചാവറ പബ്ലിക് സ്കൂൾ പാല, ഗിറ്റാർ – അവിനാശ് എസ്. – വാർവിൻ സ്കൂൾ വൈക്കം, ലളിതഗാനം – (പെൺ) – ഗൗരി ആർ. ലക്ഷ്മി – ആൽഫിൻ പബ്ലിക് സ്കൂൾ കാഞ്ഞിരപ്പള്ളി, മൃദഗം (ഈസ്റ്റേൺ) – അരവിന്ദ് പി. ആർ. – ഡിപോൾ പബ്ലിക് സ്കൂൾ കുറവിലങ്ങാട്, ഒപ്പന (പെൺ) – അമീന ഷിറിൻ – ഗിരിദീപം ബഥനി സെൻട്രൽ സ്കൂൾ വടവാതൂർ, പവർ പോയിന്റ് – ബേക്കർ വിദ്യാദീപ് കോട്ടയം, പദ്യംചൊല്ലൽ (അറബി ) – താഹിർ മഹ്മൂദ് – കാർമൽ പബ്ലിക് സ്കൂൾ പാലാ , പദ്യപാരായണം – (ഹിന്ദി ) – ഗായത്രി ദാസ് അരവിന്ദ വിദ്യമന്ദിരം ആനിക്കാട്, തബല (ഈസ്റ്റേൺ) – ജിൻസു മാത്യു – ലൂർദ് പബ്ലിക് സ്കൂൾ കോട്ടയം. ദേശഭകതി ഗാനം – പ്ലാസിഡ് വിദ്യാവിഹാർ, ചെത്തിപ്പുഴ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.