ജില്ലാ സപ്ലൈ ഓഫീസിലേക്കു യൂത്ത്ഫ്രണ്ട്– എം മാർച്ചും ധർണയും
Friday, October 21, 2016 1:46 PM IST
കോട്ടയം: റേഷൻ വിതരണം സംസ്‌ഥാന സർക്കാർ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടു യൂത്ത്ഫ്രണ്ട് –എം സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 28നു കോട്ടയം ഒഴികെയുള്ള ജില്ലാ സപ്ലൈ ഓഫീസിലേക്കു മാർച്ചും ധർണയും നടത്തും.

സംസ്‌ഥാനതല ഉദ്ഘാടനം 24നു കോട്ടയം ജില്ലാ സപ്ലൈ ഓഫീസ് പടിക്കൽ നടക്കും. രാവിലെ 11നു കേരള കോൺഗ്രസ്– എം വൈസ്ചെയർമാൻ ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും. സംസ്‌ഥാനപ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷതവഹിക്കും. പത്രസമ്മേളനത്തിൽ സജി മഞ്ഞക്കടമ്പിൽ, പ്രസാദ് ഉരുളികുന്നം, ഗൗതം എൻ. നായർ എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.