വീട്ടമ്മ അടിയേറ്റു മരിച്ചു; ഭർത്താവ് അറസ്റ്റിൽ
വീട്ടമ്മ അടിയേറ്റു മരിച്ചു; ഭർത്താവ് അറസ്റ്റിൽ
Friday, October 21, 2016 1:46 PM IST
കാലിച്ചാനടുക്കം(കാഞ്ഞങ്ങാട്): തലയ്ക്ക് അടിയേറ്റ് വീട്ടമ്മ മരിച്ചു. കാലിച്ചാനടുക്കം കോളനിയിലെ നാരായണി(45)യാണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു ഭർത്താവ് അമ്പാടി (55)യെ അമ്പലത്തറ പോലീസ് അറസ്റ്റ് ചെയതു. ഇന്നലെ പുലർച്ചെയാണു സംഭവം.

മദ്യവില്പന നടത്തിയതിനു ജയിലിൽ കഴിഞ്ഞിരുന്ന അമ്പാടി അടുത്തിടെയാണു പുറത്തിറങ്ങിയത്. ഭർത്താവുമായി പിണങ്ങിയ നാരായണി പരപ്പ പട്ടാളത്തെ സ്വന്തം വീട്ടിലായിരുന്നു താമസം. അമ്പാടിയുടെ നിർബന്ധപ്രകാരം കഴിഞ്ഞ ദിവസമാണു നാരായണി കാലിച്ചാനടുക്കത്തെ വീട്ടിലെത്തിയത്. അമിത മദ്യപാനവും സംശയരോഗവുമാണു കൊലപാതകത്തിൽ കലാശിച്ചതെന്നു പോലീസ് പറഞ്ഞു. പുലർച്ചെ ദമ്പതികൾ തമ്മിൽ വഴക്കുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇതിനുശേഷം ഉറങ്ങുകയായിരുന്ന നാരായണിയുടെ ദേഹത്ത് അമ്മിക്കല്ലിട്ടതിനു ശേഷം വടികൊണ്ടു തലയ്ക്ക് അടിക്കുകയായിരുന്നുവത്രെ. രാവിലെ ഉണർന്ന മക്കൾ അമ്മയെ മരിച്ച നിലയിൽ കാണുകയും വിവരം അയൽക്കാരെ അറിയിക്കുകയുമായിരുന്നു. തുടർന്നു സ്‌ഥലത്തെത്തിയ അമ്പലത്തറ എസ്ഐ ഇ.പി.രാജഗോപാലനും സംഘവും അമ്പാടിയെ വീട്ടിൽനിന്നു കസ്റ്റഡിയിലെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.