ഈ വർഷം 1194 കുട്ടികളെ കാണാതായി
Friday, October 21, 2016 1:52 PM IST
തിരുവനന്തപുരം:സംസ്‌ഥാനത്ത് കുട്ടികളെ കാണാതാകുന്നത് വർധിച്ചുവരുന്നതായി ശ്രദ്ധയിൽപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.

ഈ വർഷം ഇതുവരെ 1194 കുട്ടികളെ കാണാതായതിൽ 1142 കുട്ടികളെ കണ്ടെത്തിയിട്ടുണ്ട്. 2011 മുതൽ 2016 വരെ കാണാതായ കുട്ടികളുടെ എണ്ണവും കണ്ടെത്തിയ കുട്ടികളുടെ എണ്ണവും ചുവടെ: 2011 ൽ കാണാതായ കുട്ടികളുടെ എണ്ണം 952, കണ്ടെത്തിയ കുട്ടികളുടെ എണ്ണം–923. 2012–1079, 1056. 2013– 1208, 1188. 2014– 1229, 1195. 2015–1630, 1617. 2016ൽ ഇതുവരെ 1194, 1142.


ബസ്സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ തീർഥാടന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കർശനമായ പോലീസ് പെട്രോളിംഗും രഹസ്യ നിരീക്ഷണങ്ങളും ശക്‌തമാക്കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങളിൽ പിടിക്കുന്നവർക്കെതിരേ ശക്‌തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.