കുടിവെള്ള പ്രശ്നം ഗൗരവത്തോടെ കാണണം: മാത്യു ടി. തോമസ്
കുടിവെള്ള പ്രശ്നം ഗൗരവത്തോടെ കാണണം: മാത്യു ടി. തോമസ്
Friday, October 21, 2016 1:52 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്തെ കുടിവെള്ള പ്രതിസന്ധിയെ മറികടക്കാൻ ഭരണ–പ്രതിപക്ഷ ഭേദമില്ലാതെ ഒന്നിച്ചു പ്രവർത്തിക്കണമെന്നു മന്ത്രി മാത്യു ടി. തോമസ്. കുടിവെള്ള ദൗർലഭ്യത്തിന്റെ മുന്നൊരുക്കങ്ങൾ സ്വീകരിക്കണമെന്നുള്ള എൽദോസ് കുന്നപ്പിള്ളിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം 32.7 ശതമാനം മഴയുടെ കുറവുണ്ടായി. ജലസേചന വകുപ്പിന്റെ സംഭരണികളിൽ ശേഷിയുടെ 22.5 ശതമാനം ജലത്തിന്റെ കുറവുണ്ട്. വൈദ്യുതി വകുപ്പിന്റെ ജല സംഭരണകളിലും വെള്ളത്തിന്റെ അളവു കുറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു വരൾച്ചയെ നേരിടാൻ ശ്രമമാരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.