പുനർനടീലിനുള്ള സബ്സിഡി റബർ ബോർഡ് നിർത്തലാക്കി
Friday, October 21, 2016 2:02 PM IST
കോട്ടയം: റബർ പുനർ നടീലിനു റബർ ബോർഡ് കർഷകർക്കു നൽകിയിരുന്ന ആനുകൂല്യം പൂർണമായും നിർത്തലാക്കുന്നു. ഈ വർഷം മുതൽ കർഷകരിൽനിന്നു സബ്സിഡിക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നില്ല. കഴിഞ്ഞവർഷം അപേക്ഷകൾ സ്വീകരിച്ചിരുന്നെങ്കിലും കർഷകർക്കു ആനുകൂല്യം നൽകിയില്ല.

റബർ പുനർ നടീലിനു കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 967 കോടി രൂപയാണു കേന്ദ്ര സർക്കാർ റബർ ബോർഡിനു നീക്കിവച്ചത്. ഇതിൽ നല്ലൊരുപങ്കും റബർ ബോർഡിന്റെ മറ്റു വികസനപ്രവർത്തനങ്ങൾക്കു വിനിയോഗിച്ചു. നാമമാത്രമായ തുകയാണു കർഷകർക്കു സബ്സിഡിയായി നൽകിയത്.


മുൻവർഷങ്ങളിൽ സ്വീകരിച്ചിരുന്ന അപേക്ഷകർക്കുള്ള കുടിശിക തുകയാണു കഴിഞ്ഞവർഷം വരെ വിതരണം ചെയ്തത്. ഹെക്ടറിന് 25,000 രൂപയാണു സബ്സിഡിയായി വിതരണം ചെയ്യുന്നത്.

വിലക്കുറവിൽ നട്ടംതിരിയുന്ന കർഷകർക്ക് റബർ റീ പ്ലാന്റേഷനു ലഭിച്ചിരുന്ന സബ്സിഡി തുക ഏറെ ആശ്വാസം പകർന്നിരുന്നു. സബ്സിഡി നിർത്തലാക്കിയതോടെ റബർ കർഷകർക്ക് ഇരുട്ടടി യായിരിക്കുകയാണ്.

ജോമി കുര്യാക്കോസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.