മാൻതോലും പണവും പിടികൂടി
Saturday, October 22, 2016 12:12 PM IST
കൊച്ചി: ഫാക്ട് ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീനാഥ് കമ്മത്തിന്റെ എറണാകുളം അമ്മൻകോവിൽ റോഡിലെ വീട്ടിൽനിന്നു മാൻതോലും 65 ലക്ഷം രൂപയുടെ ബാങ്ക് ഡെപ്പോസിറ്റ് രേഖകളും സിബിഐ പിടിച്ചെടുത്തു. സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരിക്കുന്ന രണ്ടു ബാങ്ക് ലോക്കറുകളുടെ താക്കോലും ലഭിച്ചു. വനംവകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്നു മലയാറ്റൂർ ഡിഎഫ്ഒ സ്‌ഥലത്തെത്തി മാൻതോൽ കസ്റ്റഡിയിലെടുത്തു. അനുമതിയില്ലാതെ മാൻതോൽ കൈവശം വച്ചതിനു വന്യജീവി സംരക്ഷണ നിയമപ്രകാരം ശ്രീനാഥിനെതിരേ വനംവകുപ്പ് കേസെടുക്കുകയും ചെയ്തു.

പിടിച്ചെടുത്ത മാൻതോൽ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.