ദീപാവലി: കൂടുതൽ അന്തർസംസ്‌ഥാന സർവീസുകളുമായി കെഎസ്ആർടിസി
ദീപാവലി: കൂടുതൽ അന്തർസംസ്‌ഥാന സർവീസുകളുമായി കെഎസ്ആർടിസി
Saturday, October 22, 2016 12:12 PM IST
തിരുവനന്തപുരം: ദീപാവലി അവധി ദിവസങ്ങൾ പ്രമാണിച്ച് കെഎസ്ആർടിസി 27 മുതൽ നവംബർ ഒന്നുവരെ കൂടുതൽ സർവീസുകൾ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽനിന്ന് ബംഗളൂരുവിലേക്കും തിരിച്ചും നടത്തും. അധികസർവീസുകളുടെ സമയക്രമം ചുവടെ.

ബംഗളൂരുവിൽനിന്നുള്ള സർവീസുകൾ: 27 മുതൽ 29 വരെ – 20.30 ബംഗളൂരു –കോഴിക്കോട് (സൂപ്പർ ഡീലക്സ്)–മാനന്തവാടി – കുട്ട (വഴി), 21.30 ബംഗളൂരു–കോഴിക്കോട് (സൂപ്പർ ഡീലക്സ്)–മാനന്തവാടി–കുട്ട (വഴി), 23.40 ബംഗളൂരു– കോഴിക്കോട് (സൂപ്പർ ഡീലക്സ്) –സുൽത്താൻബത്തേരി (വഴി), 19.45 ബംഗളൂരു–എറണാകുളം (സൂപ്പർ ഡീലക്സ്)–മാനന്തവാടി – കുട്ട (വഴി), 19.30 ബംഗളൂരു – കോട്ടയം (സൂപ്പർ ഡീലക്സ്) – മാനന്തവാടി –കുട്ട (വഴി), 22.00 ബംഗളൂരു–പയ്യന്നൂർ (സൂപ്പർ ഫാസ്റ്റ്)–മൈസൂർ–ചെറുപുഴ (വഴി).

ബംഗളൂരുവിലേക്കുള്ള സർവീസുകൾ: 31 മുതൽ നവംബർ ഒന്നുവരെ – 20.15 കോഴിക്കോട് – ബംഗളൂരു (സൂപ്പർ ഡീലക്സ്) മാനന്തവാടി – കുട്ട (വഴി), 20.30 കോഴിക്കോട് – ബംഗളൂരു (സൂപ്പർ ഡീലക്സ്) – മാനന്തവാടി – കുട്ട (വഴി), 21.10 കോഴിക്കോട് – ബംഗളൂരു (സൂപ്പർ ഡീലക്സ്) – മാനന്തവാടി– കുട്ട (വഴി), 19.15 എറണാകുളം–ബംഗളൂരു (സൂപ്പർ ഡീലക്സ്)–മാനന്തവാടി – കുട്ട (വഴി), 18.30 കോട്ടയം– ബംഗളൂരു (സൂപ്പർ ഡീലക്സ്)–മാനന്തവാടി–കുട്ട (വഴി), 17.15 പയ്യന്നൂർ – ബംഗളൂരു (സൂപ്പർ ഫാസ്റ്റ്) – ചെറുപുഴ –മൈസൂർ (വഴി).


ഈ സർവീസുകൾക്കും ഓൺലൈൻ റിസർവേഷൻ ലഭ്യമാണ്. പുറമെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബംഗളൂരുവിൽനിന്നു കേരളത്തിലെ വിവിധ സ്‌ഥലങ്ങളിലേക്ക് ഏതു സമയത്തും സർവീസ് നടത്തുന്നതിന് പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ഇപ്പോൾ നടത്തിവരുന്ന നാഗർകോവിൽ, തെങ്കാശി, കോയമ്പത്തൂർ, മംഗലാപുരം, കന്യാകുമാരി, മൈസൂർ, മധുര, പളനി, വേളാങ്കണ്ണി, ഊട്ടി സർവീസുകൾ മുടക്കം കൂടാതെ അവധിദിനങ്ങളിൽ കൃത്യമായി നടത്താനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.