എംജി, കുസാറ്റ്, കേരള വിസിമാരെ ഗവർണർ അഭിനന്ദിച്ചു
എംജി, കുസാറ്റ്, കേരള വിസിമാരെ  ഗവർണർ അഭിനന്ദിച്ചു
Saturday, October 22, 2016 12:12 PM IST
തിരുവനന്തപുരം: കേന്ദ്ര ശാസ്ത്ര– സാങ്കേതിക വകുപ്പിന്റെ “പഴ്സ് “പദ്ധതിപ്രകാരം ധനസഹായം ലഭിച്ച മഹാത്മാ ഗാന്ധി, കൊച്ചി ശാസ്ത്ര സാങ്കേതിക, കേരള സർവകലാശാലകളുടെ വൈസ് ചാൻസലർമാരെ ചാൻസലർ കൂടിയായ ഗവർണർ ജസ്റ്റീസ് പി. സദാശിവം അനുമോദിച്ചു.

പ്രോമോഷൻ ഓഫ് യൂണിവേഴ്സിറ്റി റിസർച്ച് ആൻഡ് സയന്റിഫിക് എക്സലൻസ് (പഴ്സ്) സ്കീം സർവകലാശാലകളിലെ ഗവേഷണസൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ളതാണ്. സ്കോപ്പസ് എന്ന രാജ്യാന്തര പ്രസിദ്ധീകരണ ഡേറ്റാബേസ് പ്രകാരം നിശ്ചിത സ്‌ഥാനം നേടിയ രാജ്യത്തെ 30 സർവകലാശാലകൾക്കാണു ധനസഹായം ലഭിച്ചത്. ഇതിൽ എട്ടാം സ്‌ഥാനത്തുള്ള മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് 9.90 കോടി രൂപയും പത്താം സ്‌ഥാനത്തുള്ള കുസാറ്റിന് 17 കോടി രൂപയും 15– ാം സ്‌ഥാനത്തുള്ള കേരള സർവകലാശാലയ്ക്ക് 7.25 കോടി രൂപയുമാണു ലഭിച്ചത്.


വൈസ് ചാൻസലർമാരായ ഡോ. ബാബു സെബാസ്റ്റ്യൻ, ഡോ. ജെ. ലത, ഡോ. പി.കെ. രാധാകൃഷ്ണൻ എന്നിവർ രാജ്ഭവനിലെത്തി ഗവേഷണ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചു ഗവർണറെ ധരിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.