മാധ്യമ–അഭിഭാഷക തർക്കം പരിഹരിക്കാത്തതു നാണക്കേട്: ആന്റണി
മാധ്യമ–അഭിഭാഷക തർക്കം പരിഹരിക്കാത്തതു നാണക്കേട്: ആന്റണി
Saturday, October 22, 2016 12:14 PM IST
തിരുവനന്തപുരം: മാധ്യമ–അഭിഭാഷക തർക്കം പരിഹരിക്കാൻ കഴിയാത്തതു നാണക്കേടാണെന്നു കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്റണി. അഭിഭാഷകരിൽ ഒരു വിഭാഗം കർമം വിസ്മരിച്ചു ക്രിമിനൽ നടപടികളിൽ ഏർപ്പെടുന്നതു ശരിയല്ലെന്നും ആന്റണി പറഞ്ഞു. അരുവിക്കരയിൽ നടന്ന ജി. കാർത്തികേയൻ ട്രസ്റ്റ് പുരസ്കാര വിതരണത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമപ്രവർത്തകർക്കെതിരേ കോടതിയിൽ നടന്ന കൈയേറ്റത്തിൽ നടപടി സ്വീകരിക്കണം. മാധ്യമസ്വാതന്ത്ര്യം തടസപ്പെടുത്താനുള്ള ഏതു ശ്രമവും പ്രതിഷേധാർഹമാണ്. പ്രശ്നം പരിഹരിക്കാൻ കഴിയാത്തതു നാണക്കേടാണെന്നും ആന്റണി പറഞ്ഞു.

മാധ്യമപ്രവർത്തകരെ ഇനിയും കോടതിക്കു പുറത്തുനിർത്താനാവില്ല: സ്പീക്കർ


കൊച്ചി: മാധ്യമപ്രവർത്തകരെ ഇനിയും കോടതിക്കു പുറത്തു നിർത്താനാവില്ലെന്നു നിയമസഭാ സ്പീക്കർ സി. ശ്രീരാമകൃഷ്ണൻ. പ്രശ്നം സംബന്ധിച്ചു ചീഫ് ജസ്റ്റീസുമായി സംസാരിച്ചിരുന്നു. അദ്ദേഹം വളരെ ക്രിയാത്മകമായാണു പ്രതികരിച്ചത്. നിയമസഭാ സെക്രട്ടറിയെ വിളിച്ച് ആശങ്കയറിയിച്ചിട്ടുണ്ട്. ജനങ്ങളുടെ അറിയാനുള്ള അവകാശം നിഷേധിക്കുന്നതു നിയമലംഘനമാണ്. ഒരു ചെറിയ വിഭാഗം അഭിഭാഷകർ മാത്രമാണു പ്രശ്നക്കാർ. അഭിഭാഷക സമൂഹത്തിന്റെയാകെ പിന്തുണ ഇക്കൂട്ടർക്കുണ്ടെന്നു കരുതരുത്. ചീഫ് ജസ്റ്റീസിന്റെ മറുപടിയിലും ഇക്കാര്യമാണു ബോധ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.