എംബിബിഎസ് വിദ്യാർഥിനി ബംഗളൂരുവിൽ അപകടത്തിൽ മരിച്ചു
Sunday, October 23, 2016 12:34 PM IST
കടുത്തുരുത്തി: മലയാളി എംബിബിഎസ് വിദ്യാർഥിനി ബംഗളുരൂവിൽ വാഹനാകടത്തിൽ മരിച്ചു. പെരുവ കാരിക്കോട് കൈയ്യൂരിക്കൽ ജോയി – ലീലാമ്മ ദമ്പതികളുടെ മകൾ ലിനു മരിയ ജോയിയാണ്(20) മരിച്ചത്.

ബംഗളുരൂ ശ്രീ സിദ്ധാർഥ മെഡിക്കൽ കോളജിലെ രണ്ടാംവർഷ എംബിബിഎസ് വിദ്യാർഥിനിയായിരുന്നു മരിയ. കോളജ് കാമ്പസിൽനിന്നു സ്കൂട്ടറിൽ പുറത്തേക്കു വരുമ്പോൾ കാറിടിച്ചാണ് അപകടമുണ്ടായതെന്നാണു വിവരം ലഭിച്ചതെന്നു ബന്ധുക്കൾ പറഞ്ഞു. ഇന്നലെ രാവിലെ ഒമ്പതോടെയാണ് അപകട വിവരം വീട്ടിൽ അറിയുന്നത്.


മൃതദേഹം ബംഗളുരൂ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം നാട്ടിലെത്തിച്ചു. സംസ്കാരം ഇന്നു മൂന്നിനു കാരിക്കോട് സെന്റ് മേരീസ് പള്ളിയിൽ. ഏക സഹോദരി ലിറ്റി മരിയ ജോയി (ബഹറിൻ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.