കാഴ്ചവൈകല്യമുള്ളവരെ സംരക്ഷിക്കാൻ നിയമം വേണം: ജസ്റ്റീസ് കുര്യൻ ജോസഫ്
കാഴ്ചവൈകല്യമുള്ളവരെ സംരക്ഷിക്കാൻ നിയമം വേണം: ജസ്റ്റീസ് കുര്യൻ ജോസഫ്
Sunday, October 23, 2016 12:34 PM IST
അങ്കമാലി: കാഴ്ചവൈകല്യമുള്ളവരെ സംരക്ഷിക്കാനായി പ്രത്യേക നിയമനിർമാണം നടത്തണമെന്നു സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ്. മൂക്കന്നൂർ സിഎസ്ടി ആശ്രമത്തിൽ നടന്ന സീറോ മലബാർ സഭ മേജർ സുപ്പീരിയേഴ്സിന്റെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാരുണ്യവർഷത്തിന്റെ ഭാഗമായി കാഴ്ചവൈകല്യമുള്ള 50 പേർക്ക് ചടങ്ങിൽ സ്മാർട് കെയിൻ വിതരണംചെയ്തു. എസ്എംആർസി പ്രസിഡന്റ് ഫാ.വിൻസൻ മൊയലൻ അധ്യക്ഷതവഹിച്ചു. മൂക്കന്നൂർ പഞ്ചായത്ത് പ്രസിഡന്റ് മോളി വിൻസെന്റ്, ബ്രദർ ഫ്രാങ്കോ കന്നുപുഴ, ബ്രദർ ജോസഫ് കൊങ്ങോല, ഫ്ളമിൻ, ഗിരീഷ്, ഗ്രേഷ്യസ് എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.