ഡോ. ജയചന്ദ്രനു അന്താരാഷ്ട്ര പുരസ്കാരം
ഡോ. ജയചന്ദ്രനു  അന്താരാഷ്ട്ര പുരസ്കാരം
Sunday, October 23, 2016 12:34 PM IST
ആലപ്പുഴ: മോസ്കോ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യറഷ്യ ഫ്രണ്ട്ഷിപ് സൊസൈറ്റി ദിശയും മുംബൈയിലെ സാഹിത്യ സാംസ്കാരിക ശോധ് സംസ്‌ഥാനും സംയുക്‌തമായി ഹിന്ദിയിലെ മികച്ച എഴുത്തുകാർക്കു നൽകുന്ന പ്രഥമ അന്താരാഷ്ട്ര പുരസ്കാരമായ ഹിന്ദി രത്നാകർ അവാർഡിനു കേരള സർവകലാശാല ഹിന്ദിവിഭാഗം മേധാവി പ്രഫ.ഡോ.ആർ.ജയചന്ദ്രൻ അർഹനായി.

ഇന്ത്യയിലെ ഒമ്പതു സർവകലാശാലകളിൽ ഇപ്പോൾ ബോർഡ് ഓഫ് സ്റ്റഡീസ് അംഗമായ ജയചന്ദ്രനു മറ്റു ദേശീയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. അമ്പലപ്പുഴ കോമന കൃഷ്ണായനത്തിൽ കെ. രാമചന്ദ്രൻ നായരുടെ മകനാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.