ഫാ. വർഗീസ് പുല്ലൻ പള്ളോട്ടൈൻ സഭയുടെ പ്രൊവിൻഷ്യൽ
ഫാ. വർഗീസ് പുല്ലൻ  പള്ളോട്ടൈൻ സഭയുടെ  പ്രൊവിൻഷ്യൽ
Sunday, October 23, 2016 12:41 PM IST
കോഴിക്കോട്: പള്ളോട്ടൈ ൻ സഭാ സമൂഹത്തിന്റെ പ്രഭുപ്രകാശ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യലായി ഫാ. വർഗീസ് പുല്ലൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എറണാകുളം അങ്കമാലി അതിരൂപതയിൽ മാമ്പറ ഇടവക ആന്റണി പുല്ലന്റെയും ആനിയുടെയും മകനാണ്.

സിസ്റ്റർ ബിയാട്രിസ് ഒഎസ്എച്ച്, സിസ്റ്റർ അനുപ സിഎഫ്എംഎസ്, ലിജോ, ബിനി, ജിനി, ലിജി എന്നിവർ സഹോദരങ്ങളാണ്. സിബിസിഐയുടെ അൽമായ കമ്മീഷന്റെയും കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യയുടെയും എക്സിക്യൂട്ടീവ് സെക്രട്ടറിയായി എട്ടു വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2012ലാണ് ഫാ.വർഗീസ് പ്രൊവിൻഷ്യലായി ആദ്യം തെരഞ്ഞെടുക്കപ്പെട്ടത്.


നാഗ്പൂർ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന പ്രഭുപ്രകാശ് പ്രൊവിൻസിലെ വൈദികർ കേരളം, ഡൽഹി, മധ്യപ്രദേശ്, മഹാരാഷ്ട്ര, അരുണാചൽ പ്രദേശ്, നാഗലാൻഡ് എന്നീ സംസ്‌ഥാനങ്ങളിലും ഒട്ടനവധി രാജ്യങ്ങളിലും സേവനം ചെയ്യുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.