അധികാരത്തിന്റെ എടുപ്പുകൾ സമൂഹത്തിൽ ഉയരുന്നു: ആനന്ദ്
അധികാരത്തിന്റെ എടുപ്പുകൾ സമൂഹത്തിൽ ഉയരുന്നു: ആനന്ദ്
Sunday, October 23, 2016 12:41 PM IST
കൊച്ചി: അധികാരത്തിന്റെ എടുപ്പുകൾ വ്യത്യസ്ത രീതികളിൽ സമൂഹത്തിൽ പ്രയോഗിക്കപ്പെടുന്നുവെന്ന് എഴുത്തുകാൻ ആനന്ദ് ചൂണ്ടിക്കാട്ടി. ഭരണകൂടം മാത്രമല്ല, കോടതികളും അധികാരം പ്രയോഗിക്കുന്ന കാഴ്ചയാണു ഡൽഹിയിലും സമീപകാലത്തു കേരളത്തിലും കണ്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ബിനാലെ ചാവറ കൾച്ചറൽ സെന്ററിൽ സംഘടിപ്പിച്ച ലെറ്റ്സ് ടോക്ക് പ്രഭാഷണ പരമ്പരയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കല്ലും മണ്ണുംകൊണ്ടു മനുഷ്യൻ നിർമിച്ച കെട്ടിടങ്ങൾക്കു ബലക്ഷയമുണ്ടാകുന്നു. എന്നാൽ, വിശ്വാസത്തിലും പ്രത്യയശാസ്ത്രത്തിലും പടുത്തുയർത്തുന്ന നിർമിതികൾ ബലവത്തായി മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. എൻജിനീയറിംഗിൽനിന്നു സാഹിത്യത്തിലെത്തിയ ആനന്ദ് ഇക്കുറി കൊച്ചി ബിനാലെയിൽ ആർട്ടിസ്റ്റായി പങ്കെടുക്കുന്നുണ്ട്.


കൊച്ചി ബിനാലെ മൂന്നാം ലക്കത്തിന്റെ ക്യൂറേറ്റർ സുദർശൻഷെട്ടി, ബിനാലെ ഫൗണ്ടേഷൻ സെക്രട്ടറി റിയാസ് കോമു എന്നിവരും പ്രഭാഷണ പരിപാടിയിൽ പങ്കെടുത്തു. കൊച്ചി ബിനാലെ ഫൗണ്ടേഷൻ, കിരൺ നാടാർ മ്യൂസിയം ഓഫ് ആർട്ട്, ചാവറ കൾച്ചറൽ സെന്റർ എന്നിവയുമായി സഹകരിച്ചാണു ലെറ്റ്സ് ടോക്ക് സംവാദ പരിപാടി സംഘടിപ്പിച്ചു വരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.