മാൾ ഓഫ് ജോയിയിൽ ആവേശമായി കേക്ക് മിക്സിംഗ് സെറിമണി
മാൾ ഓഫ് ജോയിയിൽ ആവേശമായി കേക്ക്  മിക്സിംഗ് സെറിമണി
Sunday, October 23, 2016 12:41 PM IST
കോട്ടയം: കോട്ടയം നിവാസികൾക്കു നവ്യാനുഭവമായി മാൾ ഓഫ് ജോയിയിലെ കേക്ക് മിക്സിംംഗ് സെറിമണി. മാൾ ഓഫ് ജോയിൽ ക്രിസ്മസിനെ വരവേൽക്കുന്നതിന്റെ മുന്നോടിയായി ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസിന്റെ നേതൃത്വത്തിലാണു കേക്ക് മിക്സിംംഗ് സംഘടിപ്പി ച്ചത്.

2500 കിലോഗ്രാം വരുന്ന ചേരുവകൾ ഉൾപ്പെടുത്തി തയാറാക്കുന്ന കേക്കിൽ പ്രിസർവേറ്റീവ്സ്കളൊന്നും ചേർക്കാതെയാണു തയാറാക്കുന്നത്. കേക്കിന്റെ ചേരുവകൾ എല്ലാം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തതാണെന്നും ഗ്രീൻ വൺ ക്വാളിറ്റിയുള്ളതാണെന്നും ജോയ് ആലുക്കാസ് പറഞ്ഞു. കേക്ക് ഡിസംബർ രണ്ടു മുതൽ മാൾ ഓഫ് ജോയിയിൽ ലഭ്യമാകും. കേക്ക് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.