മൂന്നാംമുറ തിരിച്ചുവരുന്നു: എ.കെ. ആന്റണി
മൂന്നാംമുറ തിരിച്ചുവരുന്നു: എ.കെ. ആന്റണി
Sunday, October 23, 2016 12:41 PM IST
കൊച്ചി: കേരള പോലീസിൽ മൂന്നാംമുറ തിരിച്ചുവരുകയാണോ എന്നു സംശയിക്കുന്നതായി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. കൊച്ചിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊല്ലത്ത് ദളിത് യുവാക്കളെ പോലീസ് മർദിച്ച സംഭവം ആശങ്കാജനകമാണ്. പോലീസ് സ്റ്റേഷനിൽ എത്തുന്നവരെ അകാരണമായി മർദിക്കുകയാണ്. സ്റ്റേഷനിൽ പോകുന്നവർക്കു ജോലിചെയ്തു ജീവിക്കാൻ പറ്റാത്ത സാഹചര്യമാണെന്നും ഇതു മാറണമെന്നും അദ്ദേഹം പറഞ്ഞു. ആര്, ആരുടെ ഫോൺ ചോർത്തിയാലും അംഗീകരിക്കാൻ കഴിയില്ലെന്നു വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ ഫോൺ ചോർത്തിയതുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. ഫോൺവിളികൾ പരിശോധിക്കുന്നതിനു മാനദണ്ഡം ഏർപ്പെടുത്തണം. ഉദ്യോഗസ്‌ഥരുടേതായായാലും മാധ്യമപ്രവർത്തകരുടേതായായാലും ഫോൺ ചോർത്തുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.