ചേരിപ്പോര്: ക്രമസമാധാനനില തകർന്നെന്നു വി.എം. സുധീരൻ
ചേരിപ്പോര്: ക്രമസമാധാനനില തകർന്നെന്നു വി.എം. സുധീരൻ
Sunday, October 23, 2016 12:52 PM IST
തിരുവനന്തപുരം: അതിഗുരുതരമായ ക്രമസമാധാന തകർച്ചമൂലം ജനമനസുകളിൽ പ്രതികൂട്ടിലായ ആഭ്യന്തരവകുപ്പ് പോലീസിലെ ഉന്നതതലത്തിലുള്ള ചേരിപ്പോരുമൂലം കടുത്ത പ്രതിസന്ധിയിൽ ആയിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ. ഉന്നത പോലീസ് ഉദ്യോഗസ്‌ഥരുടെ ചേരിപ്പോരിനു മുന്നിൽ ആഭ്യന്തരവകുപ്പ് പകച്ചുനിൽക്കുകയാണ്.

വർധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളും ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്ന കുറ്റവാളി നിസാമിനുപോലും സ്വൈരവിഹാരം നടത്താൻ സാഹചര്യം ഒരുക്കുന്ന സ്‌ഥിതിവിശേഷവും ക്രിമിനൽ ക്വട്ടേഷൻ സംഘങ്ങളുടെ അഴിഞ്ഞാട്ടവും ആഭ്യന്തരവകുപ്പിന്റെ സാന്നിധ്യം അനുഭവപ്പെടാത്ത അവസ്‌ഥയാണ് സൃഷ്‌ടിച്ചിട്ടുള്ളത്. ആഭ്യന്തര വകുപ്പു കൈകാര്യം ചെയ്യുന്നതിൽ തികച്ചും പരാജയപ്പെട്ട മുഖ്യമന്ത്രി ഇനിയും വൈകാതെ ആഭ്യന്തരവകുപ്പ് ഒഴിയുന്നതാണ് ഉചിതമെന്നും സുധീരൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.